LiveTV

Live

Gulf

ദുബൈ കെ.എം.സി.സി ഘടകത്തിലുള്ള പ്രതിസന്ധി പാര്‍ട്ടി മുഖപത്രത്തെയും ബാധിക്കുന്നു

യു.എ.ഇയില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ പ്രസിദ്ധീകരണം കഴിഞ്ഞ മൂന്നു ദിവസമായി നിലച്ചിരിക്കുകയാണ്.

ദുബൈ കെ.എം.സി.സി ഘടകത്തിലുള്ള പ്രതിസന്ധി പാര്‍ട്ടി മുഖപത്രത്തെയും ബാധിക്കുന്നു

മുസ്‌ലിം ലീഗ് പോഷക സംഘടനയായ ദുബൈ കെ.എം.സി.സി ഘടകത്തിലുള്ള പ്രതിസന്ധി പാര്‍ട്ടിയുടെ മുഖപത്രത്തെയും ബാധിക്കുന്നു. യു.എ.ഇയില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ പ്രസിദ്ധീകരണം കഴിഞ്ഞ മൂന്നു ദിവസമായി നിലച്ചിരിക്കുകയാണ്.

ലീഗ് സംസ്ഥാന ഘടകം ദുബൈ കെ.എം.സി.സി പ്രസിഡന്റായി നോമിനേറ്റ് ചെയ്ത ഇബ്രാഹിം എളേറ്റിലിനാണ് പത്രത്തിന്റെ യു.എ.ഇ ചുമതല. എളേറ്റിലിനെ പ്രസിഡന്റാക്കിയതിനെ ചോദ്യം ചെയ്ത് മറുപക്ഷം ദുബൈ കമ്യൂണിറ്റി ഡലവപ്‌മെന്റ് അതോറിറ്റിയെ സമീപിച്ചിരുന്നു.