LiveTV

Live

Gulf

അഭിനന്ദൻ വർധമാനെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച പാക് നടപടിയെ ഒ.ഐ.സി സമ്മേളനം സ്വാഗതം ചെയ്തു

രണ്ടു ദിവസം നീണ്ട ഒ.ഐ.സി മന്ത്രിതല സമ്മേളനത്തിന് അബൂദബിയിൽ പരിസമാപ്തിയായി

അഭിനന്ദൻ വർധമാനെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച പാക് നടപടിയെ ഒ.ഐ.സി സമ്മേളനം സ്വാഗതം ചെയ്തു

ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച പാകിസ്താന്‍ നടപടിയെ ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം സ്വാഗതം ചെയ്തു. മേഖലയിൽ സംഘർഷത്തിന്‍റെ തീവ്രത കുറക്കാനുള്ള സൗമനസ്യമായിരുന്നു ഇതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. രണ്ടു ദിവസം നീണ്ട ഒ.ഐ.സി മന്ത്രിതല സമ്മേളനത്തിന് അബൂദബിയിൽ പരിസമാപ്തിയായി.

കശ്മീർ വിഷയത്തിൽ ഒ.ഐ.സിയുടെ പ്രഖ്യാപിത നിലപാട് ഈ സമ്മേളനത്തിലും രാഷ്ട്രീയ പ്രമേയമായി അവതരിപ്പിച്ചു. ഇന്ത്യയിലോ പാകിസ്താനിലോ ചേരാനുള്ള കശ്മീർ ജനതയുടെ ആഗ്രഹം ജനാധിപത്യപരവും സ്വതന്ത്രവും പക്ഷപാതിമില്ലാത്തതുമായ ഹിതപരിശോധനയിലൂടെ അറിഞ്ഞ് തീരുമാനമെടുക്കണമെന്ന് രാഷ്ട്രീയ പ്രമേയം അഭിപ്രായപ്പെട്ടു.

കശ്മീർ വിഷയത്തിലെ കടുത്ത നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന്
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നെഹ്യാന്‍റെ പ്രതികരിച്ചു. ക്രിയാത്മകവും ശക്തവും ആരോഗ്യകരവുമായ പ്രഭാഷണമാണ് സുഷമസ്വരാജിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും ഒ.ഐ.സിയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.