LiveTV

Live

Gulf

ഒ.ഐ.സി മന്ത്രിതല സമ്മേളനത്തിൽ ഇറാനെതിരെ രൂക്ഷവിമർശനം

ഫലസ്തീൻ ജനതക്ക് എതിരായ ഇസ്രായേലിന്‍റെ എല്ലാ അക്രമങ്ങളെയും അപലപിക്കുന്നുവെന്നും പ്രമേയം പറയുന്നു

ഒ.ഐ.സി മന്ത്രിതല സമ്മേളനത്തിൽ ഇറാനെതിരെ രൂക്ഷവിമർശനം

ഒ.ഐ.സി മന്ത്രിതല സമ്മേളനത്തിൽ ഇറാനെതിരെ രൂക്ഷവിമർശനം. മേഖലയിൽ ഇറാൻ നടത്തുന്ന വംശീയ സ്വഭാവത്തിലുള്ള ഇടപെടലുകൾ അംഗീകരിക്കാൻ പറ്റില്ലെന്ന് സമ്മേളന ഭാഗമായി പുറത്തിറക്കിയ അബൂദബി പ്രഖ്യാപനം ചൂണ്ടിക്കാട്ടി.

മൂന്ന് ഇമറാത്തി ദ്വീപുകളിലെ ഇറാൻ അധിനിവേശവുമായി ബന്ധപ്പെട്ട പ്രശ്നം നേരിട്ടുള്ള ചർച്ചകളിലൂടെയോ അന്താരാഷ്ട്ര മധ്യസ്തത്തിലൂടെയോ പരിഹരിക്കണമെന്ന യു.എ.ഇയുടെ സമാധാനപൂർണമായ ആഹ്വാനത്തോട് ഇറാൻ ക്രിയാത്മകമായി പ്രതികരിക്കണം. യമനിലെ അംഗീകൃത സർക്കാറിന്‍റെ ഔദ്യോഗിക അഭ്യർഥന പ്രകാരവും ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലുമാണ് സൗദി അറേബ്യ നേതൃത്വം നൽകുന്ന അറബ് സഖ്യസേന യമനിൽ പ്രവേശിച്ചത്. യമൻ പ്രശ്നം പരിഹരിക്കുന്നതിന് ഐക്യരാഷ്ട്ര സഭക്ക് ഒ.ഐ.സിയുടെ സമ്പൂർണ പിന്തുണ ആവർത്തിക്കുന്നു. സിറിയൻ പ്രശ്നത്തിൽ ഒരു രാഷ്ട്രീയ പരിഹാരം ആവശ്യമാണെന്നും ഒ.ഐ.സി അബൂദബി പ്രഖ്യാപനം അഭിപ്രായപ്പെട്ടു.

കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കണം. ഫലസ്തീൻ ജനതക്ക് എതിരായ ഇസ്രായേലിന്‍റെ എല്ലാ അക്രമങ്ങളെയും അപലപിക്കുന്നുവെന്നും പ്രമേയം പറയുന്നു.