LiveTV

Live

Gulf

ഇന്ത്യ - പാക് സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാൻ ഒരുക്കമെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി

ഫലസ്തീൻ ജനതയുടെ അടിയന്തര ആവശ്യങ്ങൾ ഒ.ഐ.സി സമ്മേളനത്തിനു മുമ്പാകെ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇന്ത്യ - പാക്  സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാൻ ഒരുക്കമെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി

ഇന്ത്യയും പാകിസ്താനും തമ്മിലെ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ ഒരുക്കമെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി ഡോ. റിയാദ്
അൽ മാലികി. അബൂദബിയിൽ ഒ.എ.സി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഫലസ്തീൻ ജനതയുടെ പോരാട്ടത്തിൽ ഏറ്റവും മികച്ച പിന്തുണ നൽകുന്ന ഇന്ത്യയും പാകിസ്താനും ഒരുമിച്ചു നിൽക്കേണ്ടതുണ്ടെന്ന്
മന്ത്രി ഡോ. റിയാദ് അൽ മാലികി പറഞ്ഞു. ഫലസ്തീൻ താൽപര്യങ്ങൾക്ക്
കൂടി ഇത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രായേലിന്‍റെ നിഷ്ഠുര നടപടികൾ തുടരുമ്പോൾ ഒ.ഐ.സി ഉൾപ്പെടെയുള്ള കൂട്ടായ്മകളുടെ ഭാഗത്തു നിന്ന് കുറേക്കൂടി മികച്ച പിന്തുണ ലഭിക്കേണ്ടതുണ്ടെന്നും ഫലസ്തീൻ മന്ത്രി വ്യക്തമാക്കി. ഫലസ്തീൻ ജനതയുടെ അടിയന്തര ആവശ്യങ്ങൾ ഒ.ഐ.സി സമ്മേളനത്തിനു മുമ്പാകെ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.