LiveTV

Live

Gulf

ഒ.ഐ.സി: ഇന്ത്യയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാകിസ്താന്‍ സമ്മേളനം ബഹിഷ്കരിച്ചു

പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം പുലരില്ലെന്ന് സുഷമ സ്വരാജ്

ഒ.ഐ.സി: ഇന്ത്യയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാകിസ്താന്‍ സമ്മേളനം ബഹിഷ്കരിച്ചു

ഒ.ഐ.സി സമ്മേളനത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാക്‌ വിദേശകാര്യ മന്ത്രി സമ്മേളനം ബഹിഷ്കരിച്ചു. സമ്മേളനത്തിനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സൌദി അടക്കമുള്ള രാജ്യങ്ങളുടെ വിദേശമന്ത്രിമാരുമായി പ്രത്യേകം ചര്‍ച്ച നടത്തി.

പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം പുലരില്ലെന്ന് സുഷമ പറഞ്ഞു. സമ്മേളനം അബൂദബിയില്‍ തുടരുകയാണ്. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് മുസ്‌ലിം ലോകം സ്വീകരിക്കണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ആഹ്വാനം ചെയ്തു.