LiveTV

Live

Gulf

ഒ.​ഐ.സി സമ്മേളനത്തിൽ ഇന്ത്യക്ക്​ ലഭിച്ച പരിഗണന ഗൾഫുമായുള്ള ഇന്ത്യയുടെ അടുത്ത ബന്ധത്തിന്‍റെ തെളിവ്- ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍

യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരിയും വാർത്താ സമ്മേളനത്തിൽ സന്നിഹിതനായിരുന്നു

ഒ.​ഐ.സി സമ്മേളനത്തിൽ ഇന്ത്യക്ക്​ ലഭിച്ച പരിഗണന ഗൾഫുമായുള്ള ഇന്ത്യയുടെ അടുത്ത ബന്ധത്തിന്‍റെ തെളിവ്- ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍

ഒ.ഐ.സി സമ്മേളനത്തിൽ ഇന്ത്യക്ക് ലഭിച്ച പരിഗണന ഗൾഫുമായുള്ള ഇന്ത്യയുടെ അടുത്ത ബന്ധത്തിന്‍റെ തെളിവെന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍. അബൂദബിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി അറേബ്യയും യു.എ.ഇയും തമ്മിൽ ഇന്ത്യ രൂപപ്പെടുത്തിയ ഏറ്റവും മികച്ച ബന്ധം ഒ.ഐ.സിയിലേക്ക് പരിഗണിക്കപ്പെടാൻ രാജ്യത്തിന് സഹായകമായെന്ന് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ ടി.എസ് ത്രിമൂർത്തി, രവീഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയുടെ മികച്ച നയതന്ത്ര നേട്ടം കൂടിയാണിതെന്നും ഇരുവരും പറഞ്ഞു.

യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരിയും വാർത്താ സമ്മേളനത്തിൽ സന്നിഹിതനായിരുന്നു. ഒ.ഐ.സി സമ്മേളനത്തിന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും സുഷമ സ്വരാജ് അനൗപചാരിക ചർച്ച നടത്തി.