LiveTV

Live

Gulf

അന്താരാഷ്ട്ര സഖ്യസേന പിടികൂടിയ ഐ.എസ് തീവ്രവാദികളിൽ കുവൈത്ത് പൗരന്മാർ ഉൾപെട്ടിട്ടില്ലെന്നു റിപ്പോർട്ട്

സിറിയയിൽ ഐ.എസ് വിരുദ്ധ സഖ്യ സേന പിടികൂടിയ തീവ്രവാദികളിൽ 200 ഇറാഖ് പൗരന്മാരെ കൈമാറിയിരുന്നു

അന്താരാഷ്ട്ര സഖ്യസേന പിടികൂടിയ ഐ.എസ് തീവ്രവാദികളിൽ കുവൈത്ത് പൗരന്മാർ ഉൾപെട്ടിട്ടില്ലെന്നു റിപ്പോർട്ട്

സിറിയയിൽ അന്താരാഷ്ട്ര സഖ്യസേന പിടികൂടിയ ഐ.എസ് തീവ്രവാദികളിൽ കുവൈത്ത് പൗരന്മാർ ഉൾപെട്ടിട്ടില്ലെന്നു റിപ്പോർട്ട്. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരത്തെ നാടുവിട്ട് ഇനിയും തിരിച്ചുവരാത്ത പൗരന്മാർക്കായി അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി

സിറിയയിൽ ഐ.എസ് വിരുദ്ധ സഖ്യ സേന പിടികൂടിയ തീവ്രവാദികളിൽ 200 ഇറാഖ് പൗരന്മാരെ കൈമാറിയിരുന്നു. ബാക്കിയുള്ളവരുടെ രേഖകൾ പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി അതത് രാജ്യങ്ങൾക്ക് വൈകാതെ കൈമാറും. ഇക്കൂട്ടത്തിൽ കുവൈത്ത് പൗരന്മാർ ഇല്ലെന്നാണ് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കിയത്. എന്നാൽ നേരത്തെ നാടുവിട്ട നിരവധി കുവൈത്ത് പൗരന്മാർ ഇനിയും തിരിച്ചുവരാത്തതായുണ്ട്. ഇവർ എവിടെയാണെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ചിലരെങ്കിലും തീവ്രവാദ സംഘടനകളിൽ ചേർന്നിട്ടുണ്ടാവാമെന്ന സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല. എന്നാൽ, തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണോ ഇവർ നാടുവിട്ടതെന്ന് പറയാൻ കഴിയില്ലെന്നും മറ്റെന്തെങ്കിലും കാരണത്താൽ സ്ഥിരമായി കുവൈത്ത് ഉപേക്ഷിച്ചുപോയതാവാനും ഇടയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇവർക്ക് വേണ്ടിയുള്ള അനേഷണം കുവൈത്ത് സുരക്ഷാ വിഭാഗം തുടരുന്നുണ്ട്. അതിനിടെ ഐ.എസ് തീവ്രവാദികൾക്കെതിരായ പോരാട്ടം തുടരുമെന്ന് സഖ്യ സേന വ്യക്തമാക്കി.