LiveTV

Live

Gulf

യു.എ.ഇയിൽ മാർച്ച് മാസത്തെ ഇന്ധനവില ഊർജ മന്ത്രാലയം പ്രഖ്യാപിച്ചു

ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടം മുൻനിർത്തിയാണ്ഗാർഹിക വിപണിയിൽ നേരിയ നിരക്കുവർധന കൊണ്ടു വരാൻ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്

യു.എ.ഇയിൽ മാർച്ച് മാസത്തെ ഇന്ധനവില ഊർജ മന്ത്രാലയം പ്രഖ്യാപിച്ചു

യു.എ.ഇയിൽ മാർച്ച് മാസത്തെ ഇന്ധനവില ഊർജ മന്ത്രാലയം പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും നിരക്കിൽ നേരിയ വർധനയുണ്ട്. യു.എ.ഇ ഇന്ധന വിലനിർണയ കമ്മിറ്റിയാണ് ഇന്ധന വില പ്രഖ്യാപിച്ചത്. പിന്നിട്ട നാലു മാസങ്ങളിൽ യു.എ.ഇയിലെ ഇന്ധന വിലയിൽ കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ മാർച്ച് മാസം നിരക്കിൽ ചെറിയ വർധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സൂപ്പർ98 പെട്രോൾ ലീറ്ററിന് മാർച്ച് മുതല്‍ 2 ദിർഹം 4 ഫിൽസായിരിക്കും നിരക്ക്. ഒരു ദിർഹം 95 ഫിൽസാണ് നിലവിലെ നിരക്ക്. സ്പെഷ്യൽ95 ലിറ്ററിന് ഒരു ദിർഹം 92 ഫിൽസായിരിക്കു. 1.84 ഫിൽസാണ് ഈ മാസം ഈടാക്കി വരുന്നത്. ഡീസൽ ലിറ്ററിന് 13 ഫിൽസ് വർധിക്കും. ഈ മാസം ലീറ്ററിന് 2.28 ഫിൽസുള്ള ഡീസലിന് മാർച്ചിൽ രണ്ട് ദിർഹം 41 ഫിൽസ്
നൽകണം.

ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടം മുൻനിർത്തിയാണ്
ഗാർഹിക വിപണിയിൽ നേരിയ നിരക്കുവർധന കൊണ്ടു വരാൻ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.