LiveTV

Live

Gulf

ഇന്ത്യ - ഖത്തര്‍ സാംസ്കാരിക സൗഹൃദ വര്‍ഷാചരണം: സംഗീത വിരുന്നുമായി എ.ആര്‍ റഹ്മാനെത്തും 

മാര്‍ച്ച് 22ന് ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് എ.ആര്‍ റഹ്മാന്‍റെ സംഗീത വിരുന്ന് അരങ്ങേറുക.

 ഇന്ത്യ - ഖത്തര്‍ സാംസ്കാരിക സൗഹൃദ വര്‍ഷാചരണം: സംഗീത വിരുന്നുമായി എ.ആര്‍ റഹ്മാനെത്തും 

ഇന്ത്യ - ഖത്തര്‍ സാംസ്കാരിക വര്‍ഷത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്ത്യന്‍ സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍ ദോഹയിലെത്തുന്നു. മാര്‍ച്ച് 22ന് ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് എ.ആര്‍ റഹ്മാന്‍റെ സംഗീത വിരുന്ന് അരങ്ങേറുക. മീഡിയവണാണ് പരിപാടിയുടെ ഔദ്യോഗിക ടിവി പാര്‍ട്ണര്‍.

ഖത്തറിലെ സ്വദേശികളുടെയും പ്രവാസികളുടെയും നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. സംഗീത ലോകത്തെ ഇന്ത്യന്‍ വിസ്മയം എ.ആര്‍ റഹ്മാന്‍ സംഗീത വിരുന്നുമായി ദോഹയിലെത്തുകയാണ്. ഇന്ത്യ - ഖത്തര്‍ സാംസ്കാരിക സൌഹൃദ വര്‍ഷാചരണ പരിപാടികളുടെ ഭാഗമായി കത്താറ സ്റ്റുഡിയോ ആണ് എ.ആര്‍ റഹ്മാനെ ദോഹയിലെത്തിക്കുന്നത്. കത്താറ സ്റ്റുഡിയോയുടെ ഫേസ് ബുക്ക് പേജിലൂടെ റഹ്മാന്‍ തന്നെ ഇക്കാര്യം ആരാധകരെ അറിയിച്ചു.

ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മാര്‍ച്ച് 22ന് വൈകീട്ട് റഹ്മാന്‍ ഷോ അരങ്ങേറുക. ഷോയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന കഴിഞ്ഞ ദിവസം ദോഹയില്‍ തുടങ്ങിയിരുന്നു. ഇതാദ്യമായാണ് റഹ്മാന്‍ ഖത്തറില്‍ ഒരു മ്യൂസിക് ഷോ നടത്തുന്നത്.