LiveTV

Live

Gulf

സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഒപ്പു വെച്ച സഹകരണ കരാറുകള്‍ക്ക് മന്ത്രിസഭയുടെ പിന്തുണ

സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഒപ്പു വെച്ച സഹകരണ കരാറുകള്‍ക്ക് മന്ത്രിസഭയുടെ പിന്തുണ

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് ഒപ്പുവെച്ച സഹകരണ കരാറുകൾക്ക് സൗദി മന്ത്രിസഭയുടെ പിന്തുണ. സൽമാൻ രാജാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കിരീടാവകാശിയുടെ ഏഷ്യന്‍ പര്യടനവും യോഗം വിലയിരുത്തി.

അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദർശന വേളയിൽ വിവിധ രാഷ്ട്ര നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയും ഒപ്പുവെച്ച കരാറുകളും സഹകരണം ശക്തമാക്കാൻ ഉപകരിക്കുമെന്ന് മന്ത്രിസഭാ പ്രത്യാശ പ്രകടിപ്പിച്ചു. വാണിജ്യ രംഗത്ത് ഉണർവുണ്ടാകാനും സന്ദർശനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ബ്രിട്ടന്റെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് ശാഖ സൗദിയിൽ തുറക്കാനും മന്ത്രിസഭാ അംഗീകാരം നൽകി. ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദ് ആൻ ഈ വിഷയത്തിൽ ആവശ്യമായ ചർച്ച നടത്തി ധാരണകൾ ഒപ്പുവെക്കും. ഉഗാണ്ടയുമായി തൊഴിൽ കരാർ ഒപ്പുവെക്കാനും മന്ത്രിസഭാ തീരുമാനിച്ചു. വീട്ടുവേലക്കാർ, തൊഴിലാളികൾ എന്നിവരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ഒപ്പുവെക്കുക. തൊഴിൽ മന്ത്രി അഹ്‌മദ്‌ അൽ രാജഹി സമർപ്പിച്ച കരടിന് മന്ത്രിസഭാ അംഗീകാരം നൽകുകയായിരുന്നു.