LiveTV

Live

Gulf

ഹുദൈദ പട്ടണത്തില്‍ നിന്നും യമന്‍ സര്‍ക്കാറും ഹൂത്തികളും സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായി

ഹൂത്തി സൈന്യം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും യമന്‍ സൈന്യം മൂന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നുമാണ് പിന്‍വാങ്ങുന്നത്. യു.എന്‍ രക്ഷാ സമിതിയുടെ മേല്‍നോട്ടത്തിലാണ് പിന്‍മാറ്റം നടക്കുക

ഹുദൈദ പട്ടണത്തില്‍ നിന്നും യമന്‍ സര്‍ക്കാറും ഹൂത്തികളും സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായി

യമനിലെ ഹുദൈദ പട്ടണത്തില്‍ നിന്നും യമന്‍ സര്‍ക്കാറും ഹൂത്തികളും സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായി. യു.എന്‍ നിരീക്ഷണ സമിതി മുന്നോട്ട് വെച്ച മധ്യസ്ഥ ഉടമ്പടി അംഗീകരിച്ച് കൊണ്ടാണ് ഇരു വിഭാഗവും ധാരണയിലെത്തിയത്.

സ്‌റ്റോക്ക് ഹോം കരാറിന്റെ ഭാഗമായി യു.എന്‍ നിശ്ചയിച്ച നിരീക്ഷണ സമിതിയുടെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് പിന്‍മാറ്റം. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം യു.എന്‍ രക്ഷാസമിതി ഇരു വിഭാഗത്തെയും ധരിപ്പിച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ യമന്‍ സര്‍ക്കാര്‍ കൂടി അംഗീകരിച്ചതോടെ അടുത്ത ദിവസങ്ങളില്‍ പിന്‍മാറ്റം ആരംഭിക്കും. ഹുദൈദ പട്ടണത്തിന്റെ ചെങ്കടല്‍ തീരത്തെ തെക്ക് ഭാഗത്ത് നിന്നുമാണ് സൈന്യം പിന്‍വാങ്ങുക.

ഹൂത്തി സൈന്യം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും യമന്‍ സൈന്യം മൂന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നുമാണ് പിന്‍വാങ്ങുന്നത്. യു.എന്‍ രക്ഷാ സമിതിയുടെ മേല്‍നോട്ടത്തിലാണ് പിന്‍മാറ്റം നടക്കുക. അടുത്ത പതിനൊന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കും. പിന്‍മാറ്റം സാധ്യമാകുന്നതോടെ അനുഭവിക്കുന്ന മുപ്പത്തിയേഴ് ലക്ഷം ജനങ്ങള്‍ക്ക് യു.എന്നിന്റെ നേതൃത്വത്തില്‍ സഹായം എത്തിക്കാന്‍ സാധിക്കും. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനും ചെങ്കടല്‍ തീരം വഴി സുഗമമായ ചരക്ക് നീക്കം സാധ്യമാക്കുന്നതിനും തീരുമാനം സഹായിക്കും.