LiveTV

Live

Gulf

ലോക കേരളസഭ മുന്നോട്ടു വെച്ച പത്തു നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

ചർച്ചകൾക്കുപരിയായി നടപടികൾക്ക് വേഗത വേണമെന്ന് പി.കെ ബഷീർ എം.എൽ.എ അഭിപ്രായപ്പെട്ടു

ലോക കേരളസഭ മുന്നോട്ടു വെച്ച പത്തു നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

ലോകകേരള സഭ ഉപസമിതികൾ മുന്നോട്ടു വെച്ച പത്തു നിർദേശങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. അതേ സമയം പുനരധിവാസം ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ വിസമ്മതിക്കുകയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

ലോക കേരള സഭയുടെ ഉപസമിതികൾ നൽകിയത് 48 നിർദ്ദേശങ്ങളായിരുന്നു. ഇവ ക്രോഡീകരിച്ച് പത്തെണ്ണമാക്കിയാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ചത്. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവനാണ് കഴിഞ്ഞ ദിവസം സമാപിച്ച ലോക കേരളസഭാ യോഗത്തിൽ ഇവ അവതരിപ്പിച്ചത്.

പ്രവാസി നിക്ഷേപ കമ്പനി രൂപീകരണം, പ്രവാസി സഹകരണ സൊസൈറ്റി രൂപീകരണം, പ്രവാസി ബാങ്ക്, പ്രവാസി നിർമാണ കമ്പനി, പ്രവാസി വനിതാ സെൽ, മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ, പ്രീ എംബാർക്ക്മെന്റ് ഓറിയന്റേഷൻ സെന്റർ, നൈപുണ്യവികസനത്തിന് ഹൈപവർ കമ്മിറ്റി രൂപീകരണം, ഇന്റർനാഷനൽ മൈഗ്രേഷൻ സെന്റർ, പ്രവാസി യുവകലോത്സവം, പ്രവാസികൾക്കായി പ്രസിദ്ധീകരണങ്ങൾ എന്നീ നിർദേശങ്ങൾക്കാണ് മുൻഗണന ലഭിച്ചിരിക്കുന്നത്.

ചർച്ചകൾക്കുപരിയായി നടപടികൾക്ക് വേഗത വേണമെന്ന് പി.കെ ബഷീർ എം.എൽ.എ അഭിപ്രായപ്പെട്ടു. നിക്ഷേപങ്ങൾ, ക്ഷേമപദ്ധതികൾ, നൈപുണ്യ വികസനം, കലാസാംസ്കാരികം എന്നിങ്ങനെ പ്രധാന നാലു വിഭാഗങ്ങളാക്കി സമർപ്പിച്ച നിർദേശങ്ങൾ നടപ്പാക്കുന്നതോടെ പ്രവാസികൾക്ക് ഏറെ ഗുണം ലഭിക്കുമെന്നാണ് സർക്കാർ വാദം.