LiveTV

Live

Gulf

കമോണ്‍ കേരള മേളക്ക് കൊടിയിറങ്ങി

2020ല്‍ കൂടുതല്‍ പുതുമകളോടെ കമോണ്‍ കേരള എത്തുമെന്ന് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് പ്രഖ്യാപിച്ചു

കമോണ്‍ കേരള മേളക്ക് കൊടിയിറങ്ങി

ഗള്‍ഫ് മാധ്യമം ഷാര്‍ജയില്‍ ഒരുക്കിയ കമോണ്‍ കേരള മേളക്ക് കൊടിയിറങ്ങി. മൂന്ന് ദിവസം നീണ്ട പ്രദര്‍ശനത്തില്‍ രണ്ടുലക്ഷത്തിലേറെ സന്ദര്‍ശകരാണ് വിവിധ പരിപാടികള്‍ ആസ്വദിക്കാന്‍ എത്തിയത്.

ഷാര്‍ജ എക്സ്പോ സെന്‍ററില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഷാര്‍ജ പോര്‍ട്ട് ആന്‍ഡ് കസ്റ്റംസ് വിഭാഗം ചെയര്‍മാന്‍ ഖാലിദ് അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമിയും തുടക്കമിട്ട മേളയില്‍ 17ലധികം വിനോദ പരിപാടികളും 25ലധികം ബിസിനസ് ചര്‍ച്ചാ വേദികളും സംഘടിപ്പിച്ചിരുന്നു. കലാപ്രകടനങ്ങളും വാണിജ്യമേളയും ഭക്ഷ്യമേളയും ആസ്വദിക്കാന്‍ മുന്‍വര്‍ഷത്തെ റെക്കോര്‍‍ഡ് തിരുത്തി രണ്ട് ലക്ഷത്തോളം പേരെത്തി.

2020ല്‍ കൂടുതല്‍ പുതുമകളോടെ കമോണ്‍ കേരള എത്തുമെന്ന് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് പ്രഖ്യാപിച്ചു. ഗായിക ചിത്രയുടെ 40 സംഗീത വര്‍ഷങ്ങളെ വരച്ചു കാട്ടുന്ന ചിത്രവര്‍ഷങ്ങള്‍ എന്ന പരിപാടിയോടൊണ് മേളക്ക് തിരശ്ശീല വീണത്.