LiveTV

Live

Gulf

നോർക്കക്ക് കീഴിൽ വനിത എന്‍.ആര്‍.ഐ സെൽ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

എന്‍.ആര്‍.ഐ ബാങ്ക് രൂപീകരണം ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം ഇത്തിസലാത്ത്​ അക്കാദമിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

 നോർക്കക്ക് കീഴിൽ വനിത എന്‍.ആര്‍.ഐ സെൽ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

നോർക്കക്കു കീഴിൽ പ്രവാസി വനിതാ​ സെല്ലിന്​ രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. എൻ.ആർ.ഐ ബാങ്കിന്റെ സാധ്യതയും സജീവമായി പരിഗണിക്കും. ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്​ത മുഖ്യമന്ത്രി പിണറായി വിജയനാണ് ​ഇക്കാര്യം അറിയിച്ചത്​.

പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്ന് ​മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രവാസി വനിതാ സെൽ, പ്രവാസി ബിസിനസ്​സൗകര്യ കേന്ദ്രം എന്നീ നിർദേശങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.

അഞ്ചു ലക്ഷം രൂപ മുതൽ നിക്ഷേപിക്കുന്ന പ്രവാസികൾക്ക്​ നിശ്ചിത തുക മാസം തോറും ലഭ്യമാക്കുന്ന പ്രവാസി ഡിവിഡൻറ്​ പദ്ധതി ഉടൻ നടപ്പാക്കും. കിഫ്ബിയിൽ തുക നിക്ഷേപിച്ച്​പലിശ പെൻഷൻ സ്വഭാവത്തിൽ നൽകുന്നതാണ്​ പദ്ധതി.

പ്രവാസി ചിട്ടി ഈ മാസം തന്നെ യു.എ.ഇക്കു പുറത്ത്​ മറ്റ്​ ഗൾഫ്​രാജ്യങ്ങളിലേക്ക്​ കൂടി ദീർഘിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ മുൻ മന്ത്രി കെ.സി ജോസഫ്​, യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ്​സിങ്​സൂരി, വ്യവസായ പ്രമുഖരായ എം.എ യൂസുഫലി, ഡോ.ആസാദ് മൂപ്പൻ, രവി പിള്ള, ശംസീർ വയലിൽ തുടങ്ങിയവർ സംബന്ധിച്ചു.

Also read: ലോക കേരള സഭ പശ്ചിമേഷ്യന്‍ സമ്മേളനത്തിന് തുടക്കം