LiveTV

Live

Gulf

മനം നിറഞ്ഞ് ആസ്വാദകര്‍; പാട്ടും ചുവടുമായി ദുല്‍ഖറും

കരിമരുന്ന് പ്രയോഗത്തില്‍ തുടങ്ങി ചിരിയുടെ മാലപ്പടക്കത്തില്‍ അവസാനിക്കുന്ന കലാവിരുന്ന് ആയിരുന്നു ഇത്തവണ. 

മനം നിറഞ്ഞ് ആസ്വാദകര്‍; പാട്ടും ചുവടുമായി ദുല്‍ഖറും

ആസ്വാദകരുടെ പ്രതീക്ഷകള്‍ക്ക് ഒത്തുയരുന്ന കലാപ്രകടനമാണ് ഇത്തവണയും പ്രവാസോല്‍സവത്തിന്റെ രാവിനെ വേറിട്ടതാക്കിയത്. കരിമരുന്ന് പ്രയോഗത്തില്‍ തുടങ്ങി ചിരിയുടെ മാലപ്പടക്കത്തില്‍ അവസാനിക്കുന്ന കലാവിരുന്ന് ആയിരുന്നു ഇത്തവണ. കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടിന് തൊട്ടുപിന്നാലെ ചെണ്ടയുടെ മേളപ്പെരുക്കം.

മൊഞ്ചുള്ള പാട്ടുകള്‍ പാടി വിനീത് ശ്രീനിവാസനും സിത്താരയും പുതുസംഗീതമൊരുക്കി നരേഷ് അയ്യര്‍ നിറഞ്ഞു നിന്നപ്പോള്‍ വയലിന്‍ തന്ത്രികളില്‍ കാവ്യ അജിത്തിന്റെ മാജിക്. പൊട്ടിച്ചിരി വിതറി മൂവര്‍ സംഘം കോട്ടയം നസീര്‍, സാജു നവോദയ, നിര്‍മല്‍ പാലാഴി,പാട്ടും നൃത്തവുമായി ദുല്‍ഖര്‍ കൂടി ചേര്‍ന്നതോടെ ആസ്വാദകരുടെ മനം നിറഞ്ഞു.