LiveTV

Live

Gulf

മീഡിയവണ്‍ പ്രവാസോല്‍സവം ഇന്ന്

യുവതാരം ദുല്‍ഖര്‍ സല്‍മാന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരാണ് ഇത്തവണ മുഖ്യാതിഥികളായി എത്തുന്നത്.

മീഡിയവണ്‍ പ്രവാസോല്‍സവം ഇന്ന്

ഈ വര്‍ഷത്തെ മീഡിയവണ്‍ പ്രവാസോല്‍സവത്തിന് ഇന്ന് രാത്രി ദുബൈ ഗ്ലോബല്‍ വില്ലേജില്‍ അരങ്ങുണരും. യുവതാരം ദുല്‍ഖര്‍ സല്‍മാന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരാണ് ഇത്തവണ മുഖ്യാതിഥികളായി എത്തുന്നത്. യു.എ.ഇ സമയം രാത്രി എട്ടരക്കാണ് പരിപാടി തുടങ്ങുക.

പരദേശികളുടെ ആഘോഷരാവിന് ഇന്ന് ദുബൈ ആഗോളഗ്രാമം വാതില്‍ തുറക്കും. യു.എ.ഇ സഹിഷ്ണുതാ വര്‍ഷത്തിന്റെ ഭാഗമായി സഹിഷ്ണുതയുടെ മഹോല്‍സവം എന്ന സന്ദേശം നല്‍കിയാണ് പ്രവാസോല്‍സവം കാണികളിലേക്ക് എത്തുക. പതിനായിരങ്ങള്‍ ഒഴുകിയെത്തുന്ന മേളയുടെ ഭാഗമാകാന്‍ ദുല്‍ഖര്‍ സല്‍മാനും കുടുംബവും മറ്റ് കലാകാരന്‍മാരും ഇന്നലെ തന്നെ ദുബൈയില്‍ എത്തി. മേള അവിസ്മരണീയമാക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കലാസംഘം.

ദുബൈ ഗ്ലോബല്‍ വില്ലേജിലെ വര്‍ണാഭമായ വെടിക്കെട്ടിന് തൊട്ടുപിന്നാലെ ചെണ്ട മേളത്തോടെയാണ് പ്രവാസോല്‍സവത്തിന്റെ കേളികൊട്ട്. മേള ആസ്വദിക്കാന്‍ പ്രത്യേക പാസും ടിക്കറ്റും ആവശ്യമില്ല. ഗ്ലോബല്‍ വില്ലേജിലേക്ക് പ്രവേശിക്കുന്ന ആര്‍ക്കും സൗജന്യമായി പ്രവാസോല്‍സവത്തിന്റെ ഭാഗമാകാം. കഴിഞ്ഞവര്‍ഷം ഗ്ലോബല്‍ വില്ലേജിന്റെ ചരിത്രത്തിലെ റെക്കോഡ് കാണികളെ ഹരം കൊള്ളിച്ചാണ് മീഡിയവണ്‍ പ്രവാസോല്‍സവം കൊടിയിറങ്ങിയത്.