LiveTV

Live

Gulf

യു.എ.ഇ സമ്പദ്ഘടന മികച്ച മുന്നേറ്റം കൈവരിക്കുമെന്ന് ഐ.എം.എഫ്

മൊത്തം ആഭ്യന്തര ഉൽപാദനത്തിലും വലിയ മുന്നേറ്റം നടത്താൻ യു.എ.ഇക്ക്സാധിക്കുമെന്നാണ് കണ്ടെത്തൽ

യു.എ.ഇ സമ്പദ്ഘടന മികച്ച മുന്നേറ്റം കൈവരിക്കുമെന്ന് ഐ.എം.എഫ്

യു.എ.ഇ സമ്പദ്ഘടന നടപ്പുവർഷം മികച്ച മുന്നേറ്റം കൈവരിക്കുമെന്ന്
ഐ.എം.എഫിന്റെ വിലയിരുത്തൽ. സ്വകാര്യ മേഖലയുടെ വലിയ പങ്കാളിത്തവും ഉയർന്ന വിദേശ നിക്ഷേപവും സമ്പദ്ഘടനക്ക് പുതുജീവൻ പകരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

എക്സ്പോ 2020ന്‍റെ മുന്നൊരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കവെ, അടുത്ത രണ്ടു വർഷങ്ങൾ സാമ്പത്തിക പുരോഗതിയുടെ പുതിയ ചരിത്രം രചിക്കാൻ യു.എ.ഇക്ക് സാധിക്കും എന്നാണ് ഐ.എം.എഫ് നിഗമനം. പണപ്പെരുപ്പത്തിെന്‍റെ തോത് നന്നെ കുറയും. ബാങ്കുകളുടെ ആസ്തി ഗണ്യമായി ഉയരും. വ്യവസായ രംഗത്ത് കൂടുതൽ ഉണർവ് പ്രകടമാക്കും. റിപ്പോർട്ടിൽ ഐ.എം.എഫ് ചൂണ്ടിക്കാട്ടി.

നടപ്പു വർഷം എണ്ണയിതര വരുമാന തോത് 3.9 ശതമാനമായി ഉയരും. അടുത്ത വർഷമാകട്ടെ, ഇത് 4.2 ശതമാനമായിരിക്കും. മൊത്തം ആഭ്യന്തര ഉൽപാദനത്തിലും വലിയ മുന്നേറ്റം നടത്താൻ യു.എ.ഇക്ക്
സാധിക്കുമെന്നാണ് കണ്ടെത്തൽ. എണ്ണവിപണിയിൽ ഇപ്പോൾ കാണുന്ന പ്രവണത യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾക്ക് ഗുണകരമായിരിക്കുമെന്നും ഐ.എം.എഫ് കണക്കുകൂട്ടുന്നു. അബൂദബിയും മറ്റും പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജും ഉണർവിന് ആക്കം കൂട്ടുന്ന ഘടകമാണെന്ന് ഐ.എം.എഫ് റിപ്പോർട്ട് വ്യക്തമാക്കി.