LiveTV

Live

Gulf

‘പേരന്‍പി’ന് ഗള്‍ഫിലും വന്‍ വരവേല്‍പ്പ്

ആദ്യ പ്രദര്‍ശനത്തിന് ശേഷം നീണ്ട കരഘോഷത്തോടെയാണ് പേരന്‍പിന്റെ സംവിധായകന്‍ റാമിനെയും നടി സാധനയെയും പ്രേക്ഷകര്‍ വരവേറ്റത്

‘പേരന്‍പി’ന് ഗള്‍ഫിലും വന്‍ വരവേല്‍പ്പ്

മമ്മൂട്ടിയുടെ ‘പേരന്‍പി’ന് ഗള്‍ഫിലും വന്‍ വരവേല്‍പ്. ഗള്‍ഫിലെ തിയേറ്ററുകളില്‍ ഇന്നലെ രാത്രി സിനിമ പ്രദര്‍ശനത്തിനെത്തി. സിനിമയില്‍ ഏറ്റവും ശ്രദ്ധേയമായ പാപ എന്ന ഭിന്നശേഷിക്കാരിയെ അവതരിപ്പിച്ചിരിക്കുന്ന സാധന, ദുബൈയിലെ സ്കൂള്‍ വിദ്യാര്‍ഥിനിയാണ്.

ആദ്യ പ്രദര്‍ശനത്തിന് ശേഷം നീണ്ട കരഘോഷത്തോടെയാണ് പേരന്‍പിന്റെ സംവിധായകന്‍ റാമിനെയും നടി സാധനയെയും പ്രേക്ഷകര്‍ വരവേറ്റത്. പ്രകൃതിയുടെ വിവിധ ഭാവങ്ങളില്‍ പറഞ്ഞ ഒരച്ഛന്റെയും മകളുടെയും കഥ ഉള്‍കൊള്ളാന്‍ ഭാഷയും അതിര്‍ത്തിയും പ്രശ്നമല്ലായിരുന്നു. ഭിന്നശേഷിക്കാരും ട്രാന്‍സ്ജന്‍ഡറുകളും പ്രകൃതിയുടെ പ്രത്യേകതയാണ്. അവരുടേത് കൂടിയാണ് ഈ പ്രകൃതിയെന്ന് സംവിധായകന്‍ റാം പറഞ്ഞു.

‘പാപ’യെ പോലുള്ള കുട്ടികള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്ന കരുതലാണ് തനിക്ക് ലഭിക്കുന്ന വലിയ അംഗീകരമെന്ന് സാധന പ്രതികരിച്ചു. ഇന്നലെ ഇന്ത്യയില്‍ റിലീസായ പേരന്‍പ് ഗള്‍ഫില്‍ അന്‍പതിലേറെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.