LiveTV

Live

Gulf

പൊതുബജറ്റില്‍ നിരാശരായി പ്രവാസികള്‍

ബജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവുകൾ പ്രവാസികൾക്ക് പ്രയോജനകരമാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു

പൊതുബജറ്റില്‍ നിരാശരായി പ്രവാസികള്‍

പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിച്ച പൊതുബജറ്റിൽ പ്രവാസികൾക്ക് നിരാശ. തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസം ഉൾപ്പെടെ സുപ്രധാന വിഷയങ്ങളിൽ ഒരു പരാമർശം പോലും ഉണ്ടായില്ല. അതേ സമയം ബജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവിന്റെ പരോക്ഷ പ്രയോജനം ലഭിക്കും എന്നതു മാത്രമാണ് ഏക നേട്ടം.

രാജ്യത്തിന് പ്രതിവർഷം ഗണ്യമായ തുക വിദേശത്തു നിന്ന് ലഭ്യമാക്കുന്ന പരദേശികളുടെ കാര്യത്തിൽ ഇക്കുറിയും കേന്ദ്ര ബജറ്റ് പതിവു തെറ്റിച്ചില്ല. സൗദി അറേബ്യ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്നവരുടെ കാര്യത്തിൽ അനുകമ്പാ പൂർണമായ സമീപനം വേണമെന്ന ആവശ്യം പ്രവാസി കൂട്ടായ്മയകൾ ഒറ്റക്കെട്ടായി ഉന്നയിച്ചതാണ്. എന്നാൽ ഇടക്കാല ബജറ്റ് പ്രവാസികളെ തീർത്തും നീരാശരാക്കി. അതേസമയം ബജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവുകൾ പ്രവാസികൾക്ക് പ്രയോജനകരമാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

പ്രവാസികൾ തങ്ങളുടെ നാട്ടിലെ വരുമാനത്തിന് നികുതി കൊടുക്കേണ്ടതും ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യേണ്ടതുമാണ്. വ്യക്തിഗത വരുമാന നികുതിയുടെ പരിധി രണ്ടരലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി വർധിപ്പിച്ചതും പോസ്റ്റോഫീസ് സേവിങ്സ് ബാങ്കുകളിലെ നിക്ഷേപത്തിെൻറ പലിശ പുന:ക്രമീകരണവും അതുമായി ബന്ധപ്പെട്ട പ്രവാസികൾക്ക് ഗുണം ചെയ്തേക്കും. അടിസ്ഥാന സൗകര്യ മേഖലയിലെയും മറ്റും പുതിയ പദ്ധതികളും ബജറ്റിെൻറ നേട്ടമാണെന്ന്
ഗൾഫ് മേഖലയിലെ വിവിധ വ്യവസായ പ്രമുഖർ വ്യക്തമാക്കി.