LiveTV

Live

Gulf

പ്രവാസികളോട് നീതി പുലര്‍ത്താന്‍ സംസ്ഥാന ബജറ്റിനായെന്ന് വിലയിരുത്തല്‍

പ്രളയ കെടുതികൾക്കിടയിലും പ്രവാസികളോട് കുറെയൊക്കെ നീതി ചെയ്യാൻ കേരള ബജറ്റിനു സാധിച്ചുവെന്നു തന്നെയാണ് പ്രവാസലോകത്തിന്‍റെ വിലയിരുത്തൽ

പ്രവാസികളോട് നീതി പുലര്‍ത്താന്‍ സംസ്ഥാന ബജറ്റിനായെന്ന് വിലയിരുത്തല്‍

പ്രതികൂല സാമ്പത്തിക തിരിച്ചടികൾക്കിടയിലും പ്രവാസി സമൂഹത്തോട്
ആഭിമുഖ്യം പുലർത്താൻ സംസ്ഥാന ബജറ്റിനു കഴിഞ്ഞതായി വിലയിരുത്തൽ. കൂടുതൽ തുക വകയിരുത്തിയെങ്കിൽ തന്നെയും ലോക കേരള സഭയുടെ ഭാവി പ്രവർത്തനങ്ങൾ ഏതു ദിശയിലായിരിക്കും എന്നാണ് പ്രവാസ ലോകം ഉറ്റുനോക്കുന്നത്.

പ്രളയ കെടുതികൾക്കിടയിലും പ്രവാസികളോട് കുറെയൊക്കെ നീതി ചെയ്യാൻ കേരള ബജറ്റിനു സാധിച്ചുവെന്നു തന്നെയാണ് പ്രവാസലോകത്തിന്‍റെ വിലയിരുത്തൽ. ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള, നാട്ടിലേക്കു മടങ്ങിയെത്തിയ പ്രവാസികൾക്ക് അടിയന്തരഘട്ടങ്ങളിൽ ധനസഹായം നൽകാനുള്ള സാന്ത്വനം പദ്ധതിക്ക് 25 കോടി രൂപയാണ് അനുവദിച്ചത്. പ്രവാസി സംരംഭകർക്ക് മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നൽകാൻ 15 കോടി രൂപയും ബജറ്റിൽ വകയിരുത്തിയത് നല്ല നീക്കമായി പ്രവാസികൾ കാണുന്നു.

ലോക കേരളസഭയുടെ തുടർപ്രവർത്തനങ്ങൾക്കായി 81 കോടി രൂപയാണ്
വകയിരുത്തിയത്. ലോക കേരള സഭ എങ്ങനെ മുന്നോട്ടു പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അനുവദിച്ച തുകയുടെ പ്രയോജനം. മുഖ്യമന്ത്രിയുടെ ഗൾഫ് കാഴ്ചപ്പാടിന്‍റെ ഗുണഫലം തന്നെയാണ് ബജറ്റിൽ പ്രതിഫലിക്കുന്നതും.