LiveTV

Live

Gulf

ദുബൈയില്‍ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇടപാട് നടത്താന്‍ ഇനി പി.ആര്‍.ഒ കാര്‍ഡ് വേണമെന്നില്ല

2012 മുതല്‍ ഇത്തരം സ്ഥാപനങ്ങള്‍ സര്‍ക്കാരുമായി ഇടപാട് നടത്താനും അനുമതികള്‍ നേടാനും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു

ദുബൈയില്‍ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇടപാട് നടത്താന്‍ ഇനി പി.ആര്‍.ഒ കാര്‍ഡ് വേണമെന്നില്ല

വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇടപാട് നടത്താന്‍ പി.ആര്‍.ഒ കാര്‍ഡ് വേണമെന്ന നിബന്ധന ദുബൈ സര്‍ക്കാര്‍ എടുത്തുകളഞ്ഞു. പബ്ലിക് റിലേഷന്‍ ഓഫിസറുടെ സഹായമില്ലാതെ ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്താന്‍ ടൂറിസം വകുപ്പ് സൗകര്യമൊരുക്കും.

വിനോദസഞ്ചാര മേഖലയിലെ സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന് ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഇടപാടുകള്‍ക്ക് പി.ആര്‍.ഒ കാര്‍ഡ് നേടിയവര്‍ വേണമെന്ന നിബന്ധന ദുബൈ വിനോദസഞ്ചാര വകുപ്പ് ഒഴിവാക്കിയത്. ഹോട്ടലുകള്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ എന്നിവക്ക് ഈ ഇളവ് ലഭ്യമായിരിക്കും.

2012 മുതല്‍ ഇത്തരം സ്ഥാപനങ്ങള്‍ സര്‍ക്കാരുമായി ഇടപാട് നടത്താനും അനുമതികള്‍ നേടാനും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. അവരുടെ പേര് രജിസ്റ്റര്‍ ചെയ്ത് പി.ആര്‍.ഒ കാര്‍ഡ് ലഭ്യമാക്കണമായിരുന്നു. വര്‍ഷം ആയിരം ദിര്‍ഹം ഒരു പി.ആര്‍.ഒ കാര്‍ഡിന് ഫീസും ഈടാക്കിയിരുന്നു. പുതുക്കാന്‍ വൈകിയാല്‍ പിഴയും ലഭിക്കും. ഇനി മുതല്‍ പി.ആര്‍.ഒ ഇല്ലാതെ തന്നെ സര്‍ക്കാര്‍ അനുമതികളും ലൈസന്‍സുകളും കമ്പനികളും ദുബൈ ടൂറിസത്തിന്റെ പോര്‍ട്ടല്‍ വഴി ലഭ്യമാക്കാനാണ് തീരുമാനം. ഇളവ് ഈ രംഗത്തെ സ്ഥാപനങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.