LiveTV

Live

Gulf

തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് കണ്‍വീനര്‍ സൗദിയില്‍

കേരളത്തിലെ നിലവിലെ ഭരണത്തില്‍ എല്ലാവിഭാഗം ജനങ്ങളും സംതൃപ്തരാണെന്നും ജനങ്ങള്‍ ഭരണതുടര്‍ച്ച ആഗ്രഹിക്കുന്നുണ്ടൈന്നും എ. വിജയരാഘവന്‍

തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് കണ്‍വീനര്‍ സൗദിയില്‍

യു.ഡി.എഫ് ഘടകകക്ഷികളുടെ അധിക സീറ്റിനായുള്ള ആവശ്യം ആ പാര്‍ട്ടികളുടെ അഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതിന്റെ ഭാഗമെന്ന് എല്‍.ഡി.എഫ് കണ്‍വീനന്‍ എ വിജയരാഘവന്‍. ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ അദ്ദേഹം മീഡിയാവണിനോട് സംസാരിക്കുകയായിരുന്നു. എല്ലാവിഭാഗം ജനങ്ങളും സംതൃപ്തരാണെന്നും ജനങ്ങള്‍ കേരളത്തില്‍ ഭരണതുടര്‍ച്ച ആഗ്രഹിക്കുന്നുണ്ടൈന്നും എ. വിജയരാഘവന്‍ പറഞ്ഞു.

യു.ഡി.എഫും സംഘ്പരിവാര്‍ സംഘടനകളും ഒരേ അജണ്ടയുമായാണ് കേരളത്തില്‍ മുന്നോട്ട് പോകുന്നത്. അധികാരത്തിന് വേണ്ടി അവസരവാദപരമായ നിലപാടുകള്‍ സ്വീകിരിക്കുന്ന ഒന്നായി യു.ഡി.എഫ് സംവിധാനം മാറിയെന്നും എ. വിജയരാഘവന്‍ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളോടുള്ള സമീപനം ആരാഞ്ഞപ്പോള്‍ പറഞ്ഞതിങ്ങനെ.

കേരളത്തിലെ നിലവിലെ ഭരണത്തില്‍ എല്ലാവിഭാഗം ജനങ്ങളും സംതൃപ്തരാണെന്നും ജനങ്ങള്‍ ഭരണതുടര്‍ച്ച ആഗ്രഹിക്കുന്നുണ്ടൈന്നും എ. വിജയരാഘവന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.