LiveTV

Live

Gulf

മലയാളിക്ക്​ പ്രവാസി ഭാരതീയ പുരസ്കാരം

ഒമാനിലെ മസ്കത്തിൽ പ്രവാസിയായ വി.ടി വിനോദ്​ രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങും. 

 മലയാളിക്ക്​ പ്രവാസി ഭാരതീയ പുരസ്കാരം

ബിസിനസിലും ജീവകാരുണ്യ രംഗത്തും മികച്ച പ്രവർത്തനം നടത്തിയതിന്
മലയാളിക്ക് പ്രവാസി ഭാരതീയ പുരസ്കാരം. ഒമാനിലെ മസ്കത്തിൽ പ്രവാസിയായ വി.ടി വിനോദ് രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങും. അവാർഡ് ജേതാക്കളുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാകും.

ഗൾഫ് മേഖലയിലെ പ്രമുഖ ആതുര സ്ഥാപനമായ ബദർ അൽ സമയുടെ മാനേജിങ് ഡയറക്ടറായ ഡോ.വി.ടി വിനോദിനാണ് പുരസ്കാരം. മാർസ്
ഇന്റർനാഷനൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിലും വി.ടി വിനോദിന്
പങ്കാളിത്തമുണ്ട്. അവാർഡ് ലബ്ധിയിൽ ആഹ്ലാദമുണ്ടെന്ന്
വിനോദ് പറഞ്ഞു. അവാർഡ് സ്വീകരിക്കാൻ കുടുംബവും വാരാണസിയിൽ എത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ്
ഗീതാ ഗോപിനാഥും പ്രവാസി പുരസ്കാര പട്ടികയിൽ ഇടം പിടിച്ചതായാണ്
സൂചന. യു.എ.ഇയിൽ നിന്ന് സുലേഖാ ഹോസ്പിറ്റൽ ഉടമ ഡോ. സുലേഖ ഉൾപ്പെടെ അഞ്ചു പേരാണ് പ്രവാസി പുരസ്കാര ലിസ്റ്റിലുള്ളത്.