LiveTV

Live

Gulf

സ്വദേശിവത്കരണ പരിശോധനക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ മലയാളി യുവാവ് മരിച്ചു

മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടു പോകും. രാവിലെ എട്ടരക്ക് കരിപ്പൂരിലെത്തിക്കും.

സ്വദേശിവത്കരണ പരിശോധനക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ മലയാളി യുവാവ് മരിച്ചു

സ്വദേശിവത്കരണ പരിശോധനക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യുവാവ് ആശുപത്രിയില്‍ വെച്ച് മരിച്ചു. സൌദിയിലെ റിയാദിലുള്ള ബത്ഹയിലാണ് സംഭവം. മലപ്പുറം വണ്ടൂര്‍ തട്ടാരക്കാടന്‍‌‍ റഷീദ് അഹമ്മദാണ് മരിച്ചത്. 38 വയസ്സായിരുന്നു. റിയാദിലെ ബത്ഹയില്‍ വാച്ച് കടയിലായിരുന്നു ജോലി.

ഇന്നലെ വിവിധ മന്ത്രാലയങ്ങളുടെ ആഭിമുഖ്യത്തില്‍ കടയില്‍ പരിശോധക സംഘമെത്തിയിരുന്നു. വാച്ച് കടകള്‍ക്ക് സ്വദേശിവത്കരണം ബാധകമാണ്. സ്വദേശി പൌരനെ കടയില്‍ കാണാത്തതിനാല്‍ റഷീദിനെ രേഖകളും മറ്റും പരിശോധിക്കാന്‍ മന്ത്രാലയ സംഘം കൂട്ടിക്കൊണ്ടു പോയി. ഇതിനിടയില്‍ സ്പോണ്‍സറെത്തി രേഖകള്‍ കാണിക്കുകയും വിട്ടയക്കുകയും ചെയ്തു.

ഇവിടെ നിന്നും മടങ്ങുന്ന ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീണു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചു.

രണ്ട് പെണ്‍മക്കളും ഭാര്യയും നാട്ടിലാണ്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടു പോകും. രാവിലെ എട്ടരക്ക് കരിപ്പൂരിലെത്തിക്കും.