LiveTV

Live

Saudi Arabia

സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക 60 ദിവസത്തിനകം കൊടുക്കുമെന്ന് സൗദി ധനകാര്യ മന്ത്രാലയം

സർക്കാർ പദ്ധതികൾ കരാറെടുത്ത ഭീമൻ കമ്പനികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട വാർത്ത.

സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക 60 ദിവസത്തിനകം കൊടുക്കുമെന്ന്  സൗദി ധനകാര്യ മന്ത്രാലയം

സ്വകാര്യ കമ്പനികൾക്ക് സൗദി സർക്കാർ നൽകാനുള്ള കുടിശ്ശിക 60 ദിവസത്തിനകം കൊടുത്തു തീർക്കുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സർക്കാർ പദ്ധതികൾ കരാറെടുത്ത ഭീമൻ കമ്പനികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട വാർത്ത. പെയ്‌മെന്റ് ഓർഡർ ലഭിച്ച മുഴുവൻ കുടിശ്ശികയും നടപടികൾ പൂർത്തിയാക്കി 60 ദിവസത്തിനകം കൊടുത്തുതീർക്കും.

ഇതിന് മുൻപ് പെയ്‌മെന്റ് ഓർഡർ ലഭിച്ച കുടിശ്ശികയിൽ 99 ശതമാനവും കൊടുത്തുതീർത്തിട്ടുണ്ട്. അവശേഷിക്കുന്ന ഒരു ശതമാനം നിയമപരമായ കാരണങ്ങളാൽ വൈകുന്നവ മാത്രമാണ്. പെയ്‌മെന്റ് ഓർഡർ ലഭിച്ച ഇത്തരം ഇടപാടുകളിൽ 97 ശതമാനവും 30 ദിവസത്തിനകം കൊടുത്തു തീർത്തിരുന്നു. കോൺട്രാക്ടർ, സപ്ലയർ എന്നിവരിൽ നിന്ന് സർക്കാർ ഇടപാടുമായി നിയമപരമായ പ്രശ്നങ്ങളുള്ള കുടിശിക മാത്രമാണ് അവശേഷിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ പ്രശ്‌നപരിഹാരത്തിന് സത്വര നടപടി സ്വീകരിക്കണമെന്നും ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.