വൈജ്ഞാനികമായ മുന്നേറ്റത്തിലൂടെ മാത്രമേ ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിലനിൽക്കാൻ കഴിയൂ- ഒ. അബ്ദുറഹ്മാൻ
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പരിഗണനയും ലഭിക്കുകയില്ല എന്ന ഉറച്ച ബോധ്യത്തോടെ വൈജ്ഞാനികമായി മുന്നേറാനാണ് മുസ്ലിംകള് ഉള്‍പ്പെടെയുള്ള പിന്നാക്കവിഭാഗങ്ങള്‍ ശ്രമിക്കേണ്ടത്

വൈജ്ഞാനികമായ മുന്നേറ്റത്തിലൂടെ മാത്രമേ ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിലനിൽക്കാൻ കഴിയൂ എന്ന് മാധ്യമം - മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ. അജ്മാനില്‍ ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ സ്ഥാപനങ്ങളിലെ പൂര്‍വവിദ്യാര്‍ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പരിഗണനയും ലഭിക്കുകയില്ല എന്ന ഉറച്ച ബോധ്യത്തോടെ വൈജ്ഞാനികമായി മുന്നേറാനാണ് മുസ്ലിംകള് ഉള്‍പ്പെടെയുള്ള പിന്നാക്കവിഭാഗങ്ങള്‍ ശ്രമിക്കേണ്ടത്. ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത വിധമായിരിക്കണം മുന്നേറ്റമെന്നും ഇസ്ലാഹിയ അസോസിയേഷന് പ്രസിഡന്റ് കൂടിയായ ഒ. അബ്ദുറഹ്മാന് ഓര്‍മിപ്പിച്ചു.
ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി, ഹൈ സ്കൂൾ, ഇസ്ലാഹിയ കോളേജ്, വാദിറഹ്മ, മീഡിയ അക്കാദമി, അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ തുടങ്ങി ചേന്ദമംഗലൂർ ഇസ്ലാഹിയ അസോസിയേഷൻ നടത്തുന്ന സ്ഥാപനങ്ങളിലെ പൂർവവിദ്യാർഥികളാണ് അജ്മാന് ഹാബിറ്റാറ്റ് സ്കൂളില്‍ നടന്ന പരിപാടിയില്‍ ഒത്തുചേര്‍ന്നത്. ഡോ. ഷഹീദ് റമദാൻ, കെ.സി.സി ഹുസൈൻ, കെ സുബൈദ, ടി അബ്ദുല്ല, അൻവർ വാണിയമ്പലം എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.