LiveTV

Live

Gulf

ആക്രമണം ശക്തമാക്കി സെെന്യം; യമനില്‍ ഇരുപതിലേറെ ഹൂതികളെ വധിച്ചു

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലാണ് ഹുദൈദയില്‍. എന്നാല്‍ ഇതര ഭാഗങ്ങളില്‍ ഇത് ബാധകമല്ല

ആക്രമണം ശക്തമാക്കി സെെന്യം; യമനില്‍ ഇരുപതിലേറെ ഹൂതികളെ വധിച്ചു

യമനിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യവും ഹൂതികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ദിവസത്തിനിടെ ഇരുപതിലേറെ ഹൂതികള്‍ കൊല്ലപ്പെട്ടു. ക്യാമ്പിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് സൈന്യം ആക്രമണം ശക്തമാക്കിയത്. ഹുദൈദയിലും ഒറ്റപ്പെട്ട ഏറ്റുമുട്ടല്‍ തുടരുകയാണ്.

ആക്രമണം ശക്തമാക്കി സെെന്യം; യമനില്‍ ഇരുപതിലേറെ ഹൂതികളെ വധിച്ചു

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലാണ് ഹുദൈദയില്‍. എന്നാല്‍ ഇതര ഭാഗങ്ങളില്‍ ഇത് ബാധകമല്ല. യമനില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി പരമാവധി സംയമനം പാലിക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞയാഴ്ച യമന്‍ സൈനിക വേദിയിലേക്ക് ഹൂതികള്‍ ഡ്രോണ്‍ അയച്ചത്. ആറ് സൈനികര്‍ തല്‍ക്ഷണം മരിച്ചു. ഇതോടെ സൌദി സഖ്യസേനയും യമന്‍ സൈന്യവും ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

ഹൂതികളുടെ ആക്രമണ പ്രഖ്യാപനത്തിന് പിന്നാലെ ഇവരുടെ ഡ്രോണ്‍ വിക്ഷേപണ കേന്ദ്രം സൈന്യം തകര്‍ത്തിരുന്നു. വെടിനിര്‍ത്തല്‍ മേഖലയായ ഹുദൈദയിലും തുടരുന്നുണ്ട് ഒറ്റപ്പെട്ട ആക്രമണങ്ങള്‍. ആക്രമണം കനത്തതോടെ ജാഗ്രതയിലാണ് യു.എന്‍ നിരീക്ഷകരും.