LiveTV

Live

Gulf

ദുബൈയിൽ സന്ദർശകരായ ഡോക്ടർമാർക്ക് ജോലി ചെയ്യാൻ ഇനി പുതിയ ലൈസൻസ്

ബദൽ ചികിത്സാ രീതിയിൽ ബിരുദമുള്ള ഡോക്ടർമാർക്കും ദന്ത ഡോക്ടർമാർക്കും ഈ ലൈസൻസിന് അപേക്ഷിക്കാം

ദുബൈയിൽ സന്ദർശകരായ ഡോക്ടർമാർക്ക് ജോലി ചെയ്യാൻ ഇനി പുതിയ ലൈസൻസ്

ദുബൈയിൽ സന്ദർശകരായ ഡോക്ടർമാർക്ക് ജോലി ചെയ്യാൻ ഇനി പുതിയ ലൈസൻസ്. മൂന്ന് ക്ലിനിക്കുകളിൽ രണ്ടുവർഷം ജോലി ചെയ്യാം. കുടുംബത്തെ സ്പോൺസർ ചെയ്യാം. ദുബൈ ഹെൽത്ത് കെയർ സിറ്റി അതോറിറ്റിയാണ് ലൈസൻസ് നൽകുക. ജനുവരി 25 മുതൽ പുതിയ സംവിധാനം നിലവിൽ വരും.

ബദൽ ചികിത്സാ രീതിയിൽ ബിരുദമുള്ള ഡോക്ടർമാർക്കും ദന്ത ഡോക്ടർമാർക്കും ഈ ലൈസൻസിന് അപേക്ഷിക്കാം. നേരത്തെ മൂന്ന് മാസത്തേക്ക് ഈ ലൈസൻസ് അനുവദിച്ചിരുന്നു. യോഗ്യത തെളിയിക്കുന്ന രേഖയും ക്ലിനിക്കുമായുള്ള കരാറും സഹിതമാണ് ലൈസൻസിന് അപേക്ഷിക്കേണ്ടത്.