LiveTV

Live

Gulf

വിസ്മയക്കാഴ്ചകൾ ഒരുക്കി ദുബൈ പുതുവർഷത്തെ വരവേറ്റു

ലക്ഷക്കണക്കിന് പേരാണ് ബുർജ് ഖലീഫയിലെ വർണകാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാൻ തടിച്ചു കൂടിയത്.

 വിസ്മയക്കാഴ്ചകൾ ഒരുക്കി ദുബൈ പുതുവർഷത്തെ വരവേറ്റു

ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിൽ വിസ്മയക്കാഴ്ചകൾ ഒരുക്കി ദുബൈ പുതുവർഷത്തെ വരവേറ്റു. ലക്ഷക്കണക്കിന് പേരാണ് ബുർജ് ഖലീഫയിലെ വർണകാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാൻ തടിച്ചു കൂടിയത്. 'കാലം, മുന്നേറ്റം' എന്ന ആശയത്തിലായിരുന്നു ഇത്തവണ ബുർജ് ഖലീഫയിലെ ആഘോഷം. കണ്ണഞ്ചിപ്പിക്കുന്ന വർണങ്ങളിൽ അറബിയിലും ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും പുതുവർഷ ആശംസകൾ തെളിഞ്ഞു. എട്ട് മിനിറ്റ് നീണ്ട വെടിക്കെട്ടും ലേസർ ഷോയും കാണാൻ ലക്ഷങ്ങളാണ് തടിച്ചു കൂടിയത്.

ബുർജ് ഖലീഫക്ക് പുറമെ ദുബൈയിൽ അഞ്ചിടങ്ങളിൽ കരിമരുന്ന് പ്രകടനങ്ങൾ ഒരുക്കിയിരുന്നു. അബുദബി, ഷാർജ, റാസൽഖൈമ എന്നീ എമിറേറ്റുകളിലും വർണാഭമായ ആഘോഷങ്ങൾ അരങ്ങേറി. ബുർജ് ഖലീഫയെക്കാൾ ഉയരത്തിൽ ആകാശം മുട്ടെ പ്രതീക്ഷകളുമായാണ് ദുബൈ 2019 നെ വരവേൽക്കുന്നത്.