LiveTV

Live

Gulf

പുതുവര്‍ഷത്തില്‍ പുത്തന്‍പ്രതീക്ഷകളോടെ പശ്ചിമേഷ്യ

പശ്ചിമേഷ്യന്‍ സാഹചര്യം കൂടുതല്‍ തീഷ്ണമായിരുന്നു 2018ല്‍. എന്നാല്‍ യെമന്‍ യുദ്ധം അവസാനിക്കുന്നതും സിറിയന്‍ സംഘര്‍ഷത്തില്‍ അയവു വന്നതും ആണ്ടറുതിയില്‍ ഗള്‍ഫിന് പ്രതീക്ഷ പകരുന്നു

പുതുവര്‍ഷത്തില്‍ പുത്തന്‍പ്രതീക്ഷകളോടെ പശ്ചിമേഷ്യ

രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ പരദേശി ജീവിതം അത്രയൊന്നും ശുഭകരമായിരുന്നില്ല 2018ല്‍. തൊഴില്‍പരമായ അനിശ്ചിതത്വം സൃഷ്ടിച്ച ആകുലതകള്‍ക്കിടയിലും രൂപക്കേറ്റ തിരിച്ചടി റിക്കാര്‍ഡ് വിനിമയ മൂല്യമാണ് ഇന്ത്യന്‍ പ്രവാസികള്‍ക്ക് നല്‍കിയത്. പുതുവര്‍ഷം കൂടുതല്‍ അവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും പ്രവാസികള്‍ പ്രതീക്ഷിക്കുന്നു.

പശ്ചിമേഷ്യന്‍ സാഹചര്യം കൂടുതല്‍ തീഷ്ണമായിരുന്നു 2018ല്‍. അധിനിവേശം, പുറംശക്തികളുടെ ഇടപെടലുകള്‍, ആഭ്യന്തര സമസ്യകള്‍, മീലീഷ്യകളുടെ അരങ്ങേറ്റം ഉള്‍പ്പെടെ വിടവാങ്ങുന്ന വര്‍ഷം സൃഷ്ടിച്ച കെടുതികള്‍ ചെറുതല്ല. സിറിയ, യെമന്‍, ഇറാഖ്, ലബനാന്‍ ഉള്‍പ്പെടെ തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഗള്‍ഫിനെയും ബാധിച്ചു.

പുതുവര്‍ഷത്തില്‍ പുത്തന്‍പ്രതീക്ഷകളോടെ പശ്ചിമേഷ്യ

എന്നാല്‍ അഞ്ചു വര്‍ഷത്തോളമായി തുടരുന്ന യെമന്‍ യുദ്ധം അവസാനിക്കുന്നതും സിറിയന്‍ സംഘര്‍ഷത്തില്‍ അയവു വന്നതും ആണ്ടറുതിയില്‍ ഗള്‍ഫിന് പ്രതീക്ഷ പകരുന്ന ഘടകങ്ങളാണ്. എന്നാല്‍ ഖത്തറും ചതുര്‍ രാജ്യങ്ങളും തമ്മിലെ ഭിന്നത മാറ്റമില്ലാതെ തുടരുകയാണ്. പരാജയപ്പെട്ട റിയാദ് ഉച്ചകോടിയും ഒപെക് കൂട്ടായ്മയില്‍ നിന്നുള്ള ഖത്തര്‍ പിന്‍മാറ്റവും അകല്‍ച്ചക്ക് വ്യാപ്തി കൂട്ടി. രൂപക്ക് ഉയര്‍ന്ന വിനിമയ മൂല്യം ലഭിച്ചെങ്കിലും ഗള്‍ഫിലെ ഉയര്‍ന്ന ജീവിത ചെലവുകള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി.

പ്രളയഘട്ടത്തിലും തുടര്‍ന്നും ഗള്‍ഫ് കേരളത്തിന് വലിയ തോതില്‍ തുണയായി. ഗള്‍ഫുമായി ഇന്ത്യക്ക് കൂടുതല്‍ നല്ല ബന്ധം രൂപപ്പെടുത്താന്‍ സാധിച്ചതും മറ്റൊരു നേട്ടം.