LiveTV

Live

Gulf

എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതിനോട് പ്രവാസികളില്‍ സമ്മിശ്ര പ്രതികരണം

സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത് ബഹ്‌റൈന്‍ തുടങ്ങിയ പതിനെട്ട് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്കും പുതുതായിപോകുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ ബാധകമാണ്.

എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതിനോട് പ്രവാസികളില്‍ സമ്മിശ്ര പ്രതികരണം

സൗദി അറേബ്യ ഉള്‍പ്പെടെ പതിനെട്ട് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര നടപടിയോട് പ്രവാസികള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം. പ്രവാസികളുടെ തൊഴില്‍ സുരക്ഷ വര്‍ധിപ്പിക്കാനായേക്കുമെന്നതിനാല്‍ എംബസി അനുബന്ധ സംഘടനകളും നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ നിബന്ധനകളിലെ അവ്യക്തതകളും സംശയങ്ങളും താഴെ തട്ടില്‍ പ്രയാസങ്ങളുണ്ടാക്കുന്നു.

ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ടുള്ള മുഴുവന്‍ തൊഴില്‍ വിസക്കാരെയും ഇ മൈഗ്രേറ്റ് പോര്‍ട്ടലിന് കീഴില്‍ കൊണ്ടു വരുന്നതിലൂടെ തൊഴില്‍ തട്ടിപ്പുകളും ചൂഷണങ്ങളും തടയാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത് ബഹ്‌റൈന്‍ തുടങ്ങിയ പതിനെട്ട് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്കും പുതുതായിപോകുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ ബാധകമാണ്. വിവരശേഖരണം ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ആശങ്കയില്‍ അടിസ്ഥാനമില്ലെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.

തൊഴിലിടങ്ങളില്‍ പ്രവാസിക്കെന്തെങ്കിലും സംഭവിച്ചാല്‍ നേരിട്ട് ഇടപെടാനാവുകയെന്ന നല്ല ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിലെന്ന് സര്‍ക്കാര്‍ പറയുന്നു. ആ ലക്ഷ്യം വിജയിക്കണമെങ്കില്‍ പക്ഷെ അല്‍പ്പം കൂടി ബോധവല്‍ക്കരണം ഇക്കാര്യത്തില്‍ വേണ്ടതാണ്.