LiveTV

Live

Gulf

മീഡിയവണ്‍ മിഡിലീസ്റ്റ് എഡിറ്റോറിയല്‍ ഓപ്പറേഷന്‍സ് മേധാവി എം.സി.എ നാസര്‍ എഴുതിയ പുറവാസം എന്ന പുസ്തകം പ്രകാശനം ചെയ്തു

മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി പതിറ്റാണ്ടുകള്‍ ഗള്‍ഫിലും ഡല്‍ഹിയിലും കണ്ട പുറവാസ കാഴ്ചകളും അനുഭവങ്ങളുമാണ് പുസ്തകം പങ്കുവെക്കുന്നത്

മീഡിയവണ്‍ മിഡിലീസ്റ്റ് എഡിറ്റോറിയല്‍ ഓപ്പറേഷന്‍സ് മേധാവി എം.സി.എ നാസര്‍ എഴുതിയ പുറവാസം എന്ന പുസ്തകം  പ്രകാശനം ചെയ്തു

മീഡിയവണ്‍ മിഡിലീസ്റ്റ് എഡിറ്റോറിയല്‍ ഓപ്പറേഷന്‍സ് മേധാവി എം.സി.എ നാസര്‍ എഴുതിയ പുറവാസം എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍വസത്തില്‍ പ്രകാശനം ചെയ്തു. സിനിമാതാരം ജോയ് മാത്യു പ്രകാശനം നിര്‍വഹിച്ചു.

മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി പതിറ്റാണ്ടുകള്‍ ഗള്‍ഫിലും ഡല്‍ഹിയിലും കണ്ട പുറവാസ കാഴ്ചകളും അനുഭവങ്ങളുമാണ് പുസ്തകം പങ്കുവെക്കുന്നത്. ഗള്‍ഫ് മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണിത്.

പുസ്തകത്തിന്റെ ആദ്യകോപ്പി വ്യവസായി അറ്റ്‍ലസ് രാചന്ദ്രന്‍ ഏറ്റുവാങ്ങി.

ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. കെ.പി ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ഇ.കെ ദിനേശന്‍ പുസ്തകം പരിചയപ്പെടുത്തി. പ്രസാധകരായ കൈരളി ബുക്സിന്റെ പ്രതിനിധി അശോകന്‍ നന്ദി പറഞ്ഞു.