LiveTV

Live

Gulf

2022 ഓടെ ലോകമെമ്പാടുമുള്ള 250 നഗരങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 24 പുതിയ നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങി.

2022 ഓടെ ലോകമെമ്പാടുമുള്ള 250 നഗരങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്

ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന 2022 ഓടെ ലോകമെമ്പാടുമുള്ള 250 നഗരങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 24 പുതിയ നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങി. ഉപരോധം മൂലം നേരിട്ടിരുന്ന സാമ്പത്തിക പ്രതിസന്ധികള്‍ കമ്പനി തരണം ചെയ്തതായും ഖത്തര്‍ എയര്‍വേയ്സ് സിഇഒ ദോഹയില്‍ വ്യക്തമാക്കി.

ദോഹയില്‍ നടക്കുന്ന രാജ്യാന്തര ഉല്‍പ്പന്ന മേളയുടെ സെമിനാര്‍ വേദിയിലാണ് ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാഖിര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2022 ഓട് കൂടി ഖത്തര്‍ എയര്‍വേയ്സ് പുതിയ 250 സര്‍വീസുകള്‍ കൂടി തുടങ്ങും. ഇതോടെ ഏറെക്കുറെ ലോകത്തിലെ എല്ലാ നഗരങ്ങളിലേക്കും ഖത്തര്‍ എയര്‍വേയ്സിന് സര്‍വീസുണ്ടാകും.

ഇക്കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തന്നെ പുതിയ 24 സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയത്. അയല്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി വിജയകരമായി തരണം ചെയ്യാന്‍ സാധിച്ചതിന്റെ തെളിവാണിത്. മികച്ച സാമ്പത്തിക ഭദ്രതയാണിപ്പോള്‍ കമ്പനിക്കുള്ളത്. ട്രാന്‍സിറ്റ് യാത്രക്കാരില്‍ ഖത്തര്‍ എയര്‍വേയ്സിന് 39 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു.

രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനായി ഖത്തര്‍ ടൂറിസം അതോറിറ്റിയുമായി ചേര്‍ന്ന് കൂടുതല്‍ നിരക്കിളവുകള്‍ ആവിഷ്ക്കരിച്ചു വരികയാണെന്നും ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ വ്യക്തമാക്കി. എയര്‍ബസ് ഇനത്തില്‍ പെട്ട ലോകത്തെ ഏറ്റവും സൌകര്യമേറിയ അഞ്ച് വിമാനങ്ങളാണ് ഈ വര്‍ഷം ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കിയത്.