LiveTV

Live

Gulf

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ മിസൈൽ പ്രതിരോധ സംവിധാനം പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ഒരുങ്ങി അമേരിക്ക

റഷ്യയുമായും ചൈനയുമായി ഏറ്റുമുട്ടൽ രൂക്ഷമായതോടെയാണ് മിസൈൽ പ്രതിരോധ സംവിധാനം മാറ്റുന്നത്. ഇറാനുമായും തുറന്ന ഏറ്റുമുട്ടലിന് തുനിയുന്നുണ്ട് അമേരിക്ക

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ  മിസൈൽ പ്രതിരോധ സംവിധാനം പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ഒരുങ്ങി അമേരിക്ക

ബഹ്റൈൻ ഉൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള മിസൈൽ പ്രതിരോധ സംവിധാനം പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ഒരുങ്ങി അമേരിക്ക. റഷ്യയുമായും ചൈനയുമായി ഏറ്റുമുട്ടൽ രൂക്ഷമായതോടെയാണ് മിസൈൽ പ്രതിരോധ സംവിധാനം മാറ്റുന്നത്.

പശ്ചിമേഷ്യയിൽ നിന്ന് നാല് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ മാറ്റാനാണ് തീരുമാനമെന്ന് 'വാൾ സ്ട്രീറ്റ് ജേർണൽ' റിപ്പോർട്ട് ചെയ്തു. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ടുള്ളതാണ്
വാർത്ത. പകരം കുവൈത്തിൽ പുതുതായി രണ്ടും ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിൽ ഒാരോന്നും വീതം പാട്രിയറ്റ് മിസൈൽ സംവിധാനങ്ങൾ വിന്യസിക്കും. രാജ്യത്തിനു നേർക്കുള്ള മിസൈൽ-യുദ്ധവിമാനങ്ങളെ പ്രതിരോധിക്കാൻ കെൽപുള്ളതാണ് ഇൗ സംവിധാനം.

ഇറാനുമായി തുറന്ന ഏറ്റുമുട്ടലിന് അമേരിക്ക തുനിയുേമ്പാൾ തന്നെയാണ്
പശ്ചിമേഷ്യയിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ മാറ്റം വരുത്തുന്നതും. സിറിയൻ പ്രതിസന്ധിയെ തുടർന്ന് റഷ്യയുമായി ഇടഞ്ഞു നിൽക്കുകയാണ് അമേരിക്ക. ചൈനയുമായും ട്രംപ് ഭരണകൂടം അൽച്ചയിലാണ്. ഇറാനേക്കാൾ റഷ്യയെ മുഖ്യമായും ലക്ഷ്യം വെച്ചുകൊണ്ടാണ് അമേരിക്കൻ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

ഇറാൻ ഉയർത്തുന്ന വെല്ലുവിളി മുന്നിൽ കണ്ട് ഗൾഫിൽ കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കണമെന്ന് ട്രംപ്
ഭരണകൂടത്തോട് നേരത്തെ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ്
രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ പല രാജ്യങ്ങളിലും ഇപെടുന്ന ഇറാനെ അമർച്ച ചെയ്യണമെന്ന് യു.എസ് പ്രസിഡൻറ് ട്രംപ് കഴിഞ്ഞ ദിവസം യു.എൻ പൊതുസഭാ സമ്മേളനത്തിലെ പ്രസംഗത്തിൽ വ്യക്തമാകകുകയും ചെയ്തിരുന്നു.