LiveTV

Live

Gulf

കേരളത്തിന് വീണ്ടും ലുലുഗ്രൂപ്പിന്റെയും യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പിന്റെയും സഹായം: ഖലീഫ ഫണ്ടിലേക്ക് 10 കോടി വീതം

ലുലു ഗ്രൂപ്പ് നേരത്തേ അഞ്ച് കോടിയും ബി ആര്‍ ഷെട്ടി രണ്ടരകോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു.

കേരളത്തിന് വീണ്ടും ലുലുഗ്രൂപ്പിന്റെയും യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പിന്റെയും സഹായം: ഖലീഫ ഫണ്ടിലേക്ക് 10 കോടി വീതം

കേരളത്തിന്റെ ദുരിതാശ്വാസത്തിന് വീണ്ടും ലുലുഗ്രൂപ്പിന്റെ സഹായം. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശൈഖ് ഖലീഫ ഫണ്ടിലേക്ക് ഏകദേശം 10 കോടി രൂപ ചെയര്‍മാന്‍ എം എ യൂസഫലി കൈമാറും. യു എ ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് ചെയര്‍മാന്‍ ബി ആര്‍ ഷെട്ടിയും 10 കോടി രൂപ ഫണ്ടിലേക്ക് കൈമാറും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റും പ്രഖ്യാപിച്ച ധനസഹായത്തിന് പുറമെയാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും, യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് ചെയര്‍മാന്‍ ബിആര്‍ ഷെട്ടിയും അഞ്ച് ദശലക്ഷം ദിര്‍ഹം യുഎഇയുടെ ഖലീഫ ഫണ്ടിലേക്ക് കൈമാറുന്നത്. ദുരിതത്തിന്റെ വ്യാപ്തി നേരിട്ട് വിലയിരുത്താന്‍ എം എ യൂസഫലി ഹെലികോപ്ടറില്‍ പ്രളയബാധിത പ്രദേശം ചുറ്റി കണ്ടു.

ലുലു ഗ്രൂപ്പ് നേരത്തേ അഞ്ച് കോടിയും ബി ആര്‍ ഷെട്ടി രണ്ടരകോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സര്‍വീസ് ചാര്‍ജില്ലാതെ പണമയക്കാന്‍ യു എ ഇ എക്സ്ചേഞ്ച് സൗകര്യം പ്രഖ്യാപിച്ചിട്ടുണ്ട്.