LiveTV

Live

Gulf

ഹാജിമാര്‍ക്ക് ആശ്വാസമായി മക്ക-മദീന ഹറമില്‍ വീല്‍ചെയറുകളും

ഹജ്ജിനായി ഹറമുകളിലെത്തുന്ന രോഗികള്‍ക്കും നടക്കാന്‍ പ്രയാസമുള്ളവര്‍ക്കും ഇത്തവണ പതിനായിരത്തോളം വീല്‍ ചെയറുകളുണ്ടാകും. ആയിരത്തോളം ഇലക്ട്രിക് വണ്ടികളും ഹറമിലുണ്ട്.

ഹാജിമാര്‍ക്ക് ആശ്വാസമായി മക്ക-മദീന ഹറമില്‍ വീല്‍ചെയറുകളും

ഹജ്ജിനായി ഹറമുകളിലെത്തുന്ന രോഗികള്‍ക്കും നടക്കാന്‍ പ്രയാസമുള്ളവര്‍ക്കും ഇത്തവണ പതിനായിരത്തോളം വീല്‍ ചെയറുകളുണ്ടാകും. നൂറുകണക്കിന് ജീവനക്കാരാണ് ഒരു സമയം ഇതിന്റെ സേവനത്തിനുള്ളത്. ആയിരത്തോളം ഇലക്ട്രിക് വണ്ടികളും ഹറമിലുണ്ട്.

40 ഡിഗ്രിക്ക് മുകളിലാണ് ഇരു ഹറമുകളിലും ചൂട്. ഇവിടെ തീര്‍ഥാടനത്തിനെത്തുന്ന രോഗികള്‍ക്കും പ്രായാധിക്യമുള്ളവര്‍ക്കും വീല്‍ ചെയര്‍ സേവനം ലഭിക്കും സേവനം. നന്നേ അവശരായവര്‍ക്ക് ആയിരത്തോളം ഇലക്ട്രിക് വണ്ടികളും ഹറമിലുണ്ട്. വീൽ ചെയർ വിതരണത്തിന് പ്രത്യേക ഇടങ്ങളുണ്ട് ഹറമില്‍.

മൂന്ന് ഷിഫ്റ്റുകളിലായി ആയിരത്തോളം പേരുണ്ട് സേവനത്തിന്. സൂപ്പർവൈസർമാരും ടെക്നീഷ്യന്മാരും ഉള്‍പ്പടെ ഓഫീസ് ജോലിക്കാരായി 168 പേരും. വീൽചെയറുകൾക്ക് പ്രത്യേക പാതയും നിശ്ചയിച്ചിട്ടുണ്ട്.

ഉപയോഗിക്കുന്നവർ നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരും സജ്ജം. തീര്‍ഥാടകര്‍ക്ക് പ്രയാസരഹിതമായി കര്‍മം നിര്‍വഹിക്കാന്‍ വരും ദിനങ്ങളില്‍ കൂടുതല്‍ സേവകരെത്തും.