LiveTV

Live

Gulf

പകുതിയിലേറെ ഇന്ത്യന്‍ ഹാജിമാരും ഹജ്ജിനെത്തി

ലോകത്ത് നിന്നാകെ പത്ത് ലക്ഷത്തോളം തീര്‍ഥാടകര്‍ ഇതിനകം എത്തിക്കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗം പേരും ഉംറ നിര്‍വഹിച്ച് സന്ദര്‍ശനങ്ങളിലാണ്.

പകുതിയിലേറെ ഇന്ത്യന്‍ ഹാജിമാരും ഹജ്ജിനെത്തി

ഹജ്ജിന് മുന്നോടിയായി പകുതിയിലേറെ ഇന്ത്യന്‍ ഹാജിമാര്‍ മക്കയിലും മദീനയിലുമെത്തി. ലോകത്ത് നിന്നാകെ പത്ത് ലക്ഷത്തോളം തീര്‍ഥാടകര്‍ ഇതിനകം എത്തിക്കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗം പേരും ഉംറ നിര്‍വഹിച്ച് സന്ദര്‍ശനങ്ങളിലാണ്. ഇരുപത് ലക്ഷത്തിലേറെ ഹാജിമാരുണ്ടാകും ഇത്തവണ ഹജ്ജിന്. ഇതില്‍ ഇന്ത്യയില്‍ നിന്നാകെ 1,75025 പേര്‍. ഇതില്‍ 128207 പേരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയെത്തുക. 46323 പേര്‍ സ്വകാര്യ ഗ്രൂപ്പുകളിലാണ്. ആകെ 93245 പേര്‍ ഇതിനകം പുണ്യഭൂമികളില്‍ എത്തി.

മൂന്ന് തരത്തിലാണ് ഹജ്ജ് നിര്‍വഹണം. ഇതില്‍ ഒന്നാമത്തേത് ആദ്യം ഉംറയും പിന്നീട് ഹജ്ജും ചെയ്യുന്നതാണ്. തമത്തുഅ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഏറ്റവും ശ്രേഷ്ഠമെന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച ഈ രീതിയാണ് ഭൂരിഭാഗം ഹാജിമാരും തുടരുന്നത്. ഈ രീതിയില്‍ ഹജ്ജ് ചെയ്യുന്നവര്‍ക്ക് ബലിയറുക്കല്‍ നിര്‍ബന്ധമാണ്. ഇതിനുള്ള സംവിധാനം സജ്ജമാണ്. രണ്ടാമത്തെ രീതി ഹജ്ജിന് മാത്രം ഹജ്ജ് വേഷത്തില്‍ പ്രവേശിക്കലാണ്. ഉംറ, ബലികര്‍മങ്ങള്‍ ഇല്ലാത്ത ഈ രീതി ഇഫ്റാദ് എന്നാണ് അറിയപ്പെടുക. മൂന്നാമത്തേത് ഹജ്ജും ഉംറയും ഒന്നിച്ചു നിര്‍വഹിക്കുന്ന ഖിറാന്‍ എന്ന രീതിയാണ്. അവസാന ഘട്ടത്തിലെത്തുന്ന ഹാജിമാരില്‍ ചിലര്‍ ഈ രീതിയാണ് സ്വീകരിക്കാറ്. നിലവിലെ സാഹചര്യത്തില്‍ ഇതിനകം എത്തിയ ഹാജിമാരില്‍ ഭൂരിഭാഗം പേരും ഒന്നിലേറെ ഉംറകള്‍ നിര്‍വഹിച്ചു കഴിഞ്ഞു. തിരക്കേറുന്നതിനനുസരിച്ച് ഇരു ഹറമുകളിലും വേണ്ട ക്രമീകരണങ്ങള്‍ ദിനം പ്രതി മാറും.