LiveTV

Live

Gulf

ഹാജിമാരെ സ്വീകരിച്ച് കോണ്‍സുലേറ്റ്; സഹായവുമായി മലയാളിക്കൂട്ടം

ഇവര്‍ക്കൊപ്പം മലയാളി സേവന വിഭാഗങ്ങള്‍ കൂടിയായതോടെ മലയാളി മയമായിരുന്നു ഇന്ന് ഹറമില്

ഹാജിമാരെ സ്വീകരിച്ച് കോണ്‍സുലേറ്റ്; സഹായവുമായി മലയാളിക്കൂട്ടം

ഓരോ ഹാജിയും ഹറമില്‍ നിന്നും പ്രാര്‍ഥന കഴിഞ്ഞു മടങ്ങും വരെ സേവനത്തിനുണ്ടായിരുന്നു കോണ്‍സുലേറ്റ് നേതൃത്വം. ഇവര്‍ക്കൊപ്പം മലയാളി സേവന വിഭാഗങ്ങള്‍ കൂടിയായതോടെ മലയാളി മയമായിരുന്നു ഇന്ന് ഹറമില്‍. സേവനത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഇവര്‍.

മലയാളി സേവനമില്ലാത്ത ഹജ്ജ് അന്യമാണ് മക്കയിലെ ഹറമിന്. ഇത്തവണയും മാറ്റമില്ല. പ്രാര്‍ഥനക്കായി എത്തിക്കുക മാത്രമല്ല. അവരെ തിരിച്ചെത്തിക്കാനും ഇക്കൂട്ടരുണ്ട്. കോണ്‍സുലേറ്റിന് കീഴില്‍ ഹജ്ജ് മിഷന്റെ സേവനവും അനന്യം. കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ശാഹിദ് ആലം എന്നിവരുടെ നേതൃത്വത്തിലുള്ള കോണ്‍സുലേറ്റ് സംഘം അവസാന ഹാജിയും മടങ്ങിയെന്ന് ഉറപ്പു വരുത്തും വരെ കൊടും ചൂടില്‍ ഹറമിലുണ്ടായിരുന്നു. ഒടുവില്‍ അവസാന സംഘത്തിനൊപ്പം ഹറമില്‍ നിന്ന് ബസില്‍ മടക്കം. പറയാതെ വയ്യ മലയാളി സംഘങ്ങളുടെ സേവനം. രാപ്പകല്‍ ഭേദമന്യേ ജോലിയില്‍ നിന്നും മാറിയെത്തിയവരാണ് അള്ളാഹുവിന്റെ അതിഥികള്‍ക്ക് സേവകര്‍.

മലയാളി മയമായിരുന്നു ഇന്നലെ ഹറം. ബസിലേക്ക് വഴി കാട്ടാനും ദാഹമകറ്റാനും കൈത്താങ്ങായും ഈ സംഘമുണ്ട്. വ്യത്യസ്തമാണ് ഇവര്‍ പ്രതിനിധീകരിക്കുന്ന സേവക സംഘങ്ങള്‍. എങ്കിലും ദൈവപ്രീതിയെന്ന ഒരേ പ്രാര്‍ഥനയാണിവര്‍ക്കുള്ളത്. ഇന്ന് ഹറം സാക്ഷ്യം വഹിച്ചതും അതാണ്. ഇതര രാജ്യങ്ങള്‍ക്കോ സംസ്ഥാനങ്ങള്‍ക്കോ പോലും ഇത്ര വിപുലമായ സേവന സംഘങ്ങളില്ലായെന്നതിന് ഹറം സാക്ഷി.