LiveTV

Live

Gulf

വെള്ളിയാഴ്ചയും മരണ സർട്ടിഫിക്കറ്റ്​ ലഭ്യമാക്കാൻ ദുബൈ അൽ ബറാഹ ആശുപത്രിയിൽ സംവിധാനം

വാരാന്ത്യ അവധി ദിവസവും ഡെത്ത്​ സർട്ടിഫിക്കറ്റ്​ അനുവദിക്കാൻ അൽ ബറാഹ ആശുപത്രി അധികൃതർ കൈക്കൊണ്ട തീരുമാനം ദുബൈയിൽ നിന്ന്​ നാട്ടിലേക്ക്​ മൃതദേഹം കൊണ്ടുപോകുന്നത്​ എളുപ്പമാക്കും

വെള്ളിയാഴ്ചയും മരണ സർട്ടിഫിക്കറ്റ്​ ലഭ്യമാക്കാൻ ദുബൈ അൽ ബറാഹ ആശുപത്രിയിൽ സംവിധാനം

വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചയും മരണ സർട്ടിഫിക്കറ്റ്​ ലഭ്യമാക്കാൻ ദുബൈ അൽ ബറാഹ ആശുപത്രിയിൽ സംവിധാനം. സാമൂഹിക, സന്നദ്ധ പ്രവർത്തകരുടെ ആവശ്യം മുൻനിർത്തിയാണ്​ നടപടി.

വാരാന്ത്യ അവധി ദിവസവും ഡെത്ത്​ സർട്ടിഫിക്കറ്റ്​ അനുവദിക്കാൻ അൽ ബറാഹ ആശുപത്രി അധികൃതർ കൈക്കൊണ്ട തീരുമാനം ദുബൈയിൽ നിന്ന്​ നാട്ടിലേക്ക്​ മൃതദേഹം കൊണ്ടുപോകുന്നത്​ എളുപ്പമാക്കും. തീരുമാനം എല്ലാ നിലക്കും ഗുണം ചെയ്യുമെന്ന്​ സാമൂഹിക പ്രവർത്തകനായ നാസർ നന്ദി പറഞ്ഞു. അതേ സമയം അബൂദബിയിൽ നിന്ന്​ നാട്ടിലേക്ക്​ അയച്ച മൃതദേഹം മാറിപ്പോയ സംഭവം മുൻനിർത്തി നയതന്ത്ര കേന്ദ്രങ്ങളുടെ സജീവ ഇടപെടൽ ഉണ്ടാകണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്​. സൗദിയിൽ നിന്ന്​ വ്യത്യസ്തമായി മരണപ്പെടുന്നവരുടെ മൃതദേഹം ഏറ്റവും ​പെട്ടെന്നു തന്നെ നാട്ടിലേക്ക്​ അയക്കുന്നതിൽ യു.എ.ഇ അധികൃതർ കൈക്കൊള്ളുന്ന ഉദാര നിലപാടിനെ എല്ലാ സാമൂഹിക പ്രവർത്തകരും നന്ദിയോടെയാണ്​ നോക്കി കാണുന്നത്​.