LiveTV

Live

Gulf

യു.എ.ഇ പൊതുമാപ്പിന് മലയാളികൾ ഉള്‍പ്പെടെ നൂറുകണക്കിന്​ ഇന്ത്യക്കാർ അപേക്ഷയുമായി രംഗത്ത്

ദുബൈ കെ.എം.സി.സി ഒരുക്കിയ ഹെൽപ്പ്​ ഡസ്ക്​ സംവിധാനത്തിലൂടെയാണ്​ ഇവർ അപേക്ഷ കൈമാറിയത്

യു.എ.ഇ പൊതുമാപ്പിന് മലയാളികൾ ഉള്‍പ്പെടെ നൂറുകണക്കിന്​  ഇന്ത്യക്കാർ അപേക്ഷയുമായി രംഗത്ത്

യു.എ.ഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ്​ പ്രാബല്യത്തിൽ വരാൻ പത്തു നാളുകൾ മാത്രം ബാക്കിനിൽക്കെ, മലയാളികൾ ഉള്‍പ്പെടെ നൂറുകണക്കിന്​ അനധികൃത ഇന്ത്യക്കാർ അപേക്ഷയുമായി രംഗത്ത്​. ദുബൈ കെ.എം.സി.സി ഒരുക്കിയ ഹെൽപ്പ്​ ഡസ്ക്​ സംവിധാനത്തിലൂടെയാണ്​ ഇവർ അപേക്ഷ കൈമാറിയത്​.

താമസം നിയമവിധേയമാക്കുന്നതിനോ അതല്ലെങ്കിൽ പിഴ കൂടാതെ രാജ്യം വിടുന്നതിനോ അവസരം ഒരുക്കുന്ന പൊതുമാപ്പിന്​ ഇക്കുറിയും മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ്​ കണക്കുകൂട്ടൽ. നൂറുകണക്കിന്​ അപേക്ഷകർ ഇപ്പോൾ തന്നെ ദുബൈ അൽ ബറാഹയിലെ കെ.എം.സി.സി ആസ്ഥാനത്ത്​ ഒരു​ക്കിയ ഹെൽപ്പ്​ ഡസ്​കിനെ സമീപിച്ചതായി കെ.എം.സി.സി ദുബൈ ഘടകം സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി പറഞ്ഞു. 2013ൽ ആയിരുന്നു യു.എ.ഇയിൽ അവസാനമായി പൊതുമാപ്പ്​ പ്രഖ്യാപിച്ചത്​.

അനധികൃതമായി രാജ്യത്ത്​ തങ്ങാൻ നിർബന്ധിതരായ നിരവധി കുടുംബങ്ങളും പൊതുമാപ്പ്​ ആനുകൂല്യം ​പ്രയോജനപ്പെടുത്താൻ അപേക്ഷ നൽകിയവുടെ കൂട്ടത്തിലുണ്ട്​. പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്താൻ എല്ലാവരും തയ്യാറാകുമെന്ന പ്രതീക്ഷയിലാണ്​ സാമൂഹിക, സന്നദ്ധ സംഘടനകൾ. അടുത്ത മാസം ഒന്നു മുതൽ മൂന്നു മാസത്തേക്കാണ്​ യു.എ.ഇയിൽ പൊതുമാപ്പ്​ പ്രഖ്യാപിച്ചിരിക്കുന്നത്​.