LiveTV

Live

Gulf

കുവൈത്തിൽ സ്വദേശിവൽക്കരണ നടപടികളുടെ കാര്യക്ഷമത നിരീക്ഷിക്കാൻ സംവിധാനം

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30000 കുവൈത്തികളാണ് പഠനം കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുന്നത്. ഇവർക്കും നേരത്തെ സിവിൽ സർവ്വീസ് കമ്മീഷനിൽ പേര് രജിസ്റ്റർ ചെയ്തവർക്കും തൊഴിലവസരം ഉറപ്പുവരുത്തേണ്ടതുണ്ട്. 

കുവൈത്തിൽ സ്വദേശിവൽക്കരണ നടപടികളുടെ കാര്യക്ഷമത നിരീക്ഷിക്കാൻ സംവിധാനം

കുവൈത്തിൽ സ്വദേശിവൽക്കരണ നടപടികളുടെ കാര്യക്ഷമത നിരീക്ഷിക്കാൻ സ്ഥിരം സംവിധാനം വരുന്നു. പാർലമെൻറിലെ സ്വദേശിവൽക്കരണ സമിതി മേധാവി ഖലീൽ അൽ സാലിഹ് എം.പിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. സ്വദേശിവൽക്കരണം കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷക്കാനും ബാഹ്യ ഇടപെടലുകൾ ഇല്ലാതാക്കാനും ആണ് സംവിധാനം കൊണ്ട് ലക്ഷ്യമിടുന്നത്.

നിശ്ചിതകാലത്തിനുള്ളിൽ സ്വദേശിവൽക്കരണ നടപടികൾ പൂർത്തിയാക്കണമെന്ന് സിവിൽ സർവീസ് കമ്മീഷൻ എല്ലാ സർക്കാർ വകുപ്പുകൾക്കും നിർദേശം നൽകിയതാണ്. എന്നാൽ ചില വകുപ്പുകൾ നിർദേശം കൃത്യമായി പാലിക്കക്കുന്നില്ലെന്നാണ് കണ്ടെത്തൽ. ബാഹ്യ ഇടപെടലുകൾ കാരണമാണ് ചില വകുപ്പുകളിൽ നടപടി ഇഴഞ്ഞു നീങ്ങുന്നതെന്നും നിരീക്ഷണമുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുമേഖലയിലെ സ്വദേശിവൽക്കരണം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനത്തെ കുറിച്ച് ആലോചിക്കുന്നതെന്ന് ഖലീൽ അൽ സാലിഹ് പറഞ്ഞു. സർക്കാർ മേഖലയിൽ നിശ്ചയിച്ച പ്രകാരം സ്വദേശിവൽക്കരണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30000 കുവൈത്തികളാണ് പഠനം കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുന്നത്. ഇവർക്കും നേരത്തെ സിവിൽ സർവ്വീസ് കമ്മീഷനിൽ പേര് രജിസ്റ്റർ ചെയ്തവർക്കും തൊഴിലവസരം ഉറപ്പുവരുത്തേണ്ടതുണ്ട്. സ്വദേശികൾ ജോലി ചെയ്യാൻ മടിക്കുന്ന തസ്
തികകളിലല്ലാതെ പൊതുമേഖലയിൽ വിദേശികളെ അവശേഷിപ്പിക്കില്ലെന്ന തീരുമാനത്തിൽ മാറ്റമില്ല. സ്വദേശിവൽക്കരണത്തിൽ താൽപര്യക്കുറവ് കാണിക്കുന്ന വകുപ്പുകൾക്കെതിരെ നടപടി കൈകൊള്ളുമെന്നും ഖലീൽ അൽ സാലിഹ് കൂട്ടിച്ചേർത്തു.