LiveTV

Live

Gulf

ഉംറ സീസണ്‍ അവസാനത്തിലേക്കെത്തി; അപേക്ഷകള്‍ ഇനി ഹജ്ജിന് ശേഷം

വിഷൻ 2030 പദ്ധതിയിൽ ഉൾപ്പെടുത്തി ഹജ്, ഉംറ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഉംറ വിസ സീസൺ ദീർഘിപ്പിച്ചിരുന്നു

ഉംറ സീസണ്‍ അവസാനത്തിലേക്കെത്തി; അപേക്ഷകള്‍ ഇനി ഹജ്ജിന് ശേഷം

ഹജ്ജിന് മുന്നോടിയായി ഈ വർഷത്തെ വിദേശികള്‍ക്കുള്ള ഉംറ അപേക്ഷ സ്വീകരിക്കുന്നത് അവസാനിച്ചു. ഇന്ന് വരെ സ്വീകരിച്ച വിസാ അപേക്ഷകള്‍ നാളത്തോടെ വിതരണം ചെയ്ത് തീര്‍ക്കും. സൌദി ഹജ്ജ് ഉംറ മന്ത്രാലയം ഇനി പൂര്‍ണമായും ഹജ്ജിന്റെ പ്രവര്‍ത്തനത്തിലേക്ക് നീങ്ങും.

ഹജ്ജിന് മുന്നോടിയായാണ് ഉംറ സീസണ്‍ അവസാനിക്കുന്നത്. വിഷൻ 2030 പദ്ധതിയിൽ ഉൾപ്പെടുത്തി ഹജ്, ഉംറ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഉംറ വിസ സീസൺ ദീർഘിപ്പിച്ചിരുന്നു. അതിനാല്‍ താരതമ്യേന ദൈര്‍ഘ്യമേറിയ സീസണാണ് ഈവര്‍ഷം. വിദേശങ്ങളിലെ സൗദി എംബസികളിലും കോൺസുലേറ്റുകളിലും ഉംറ വിസക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിനമായിരുന്നു ഇന്ന്. നാളെ ഓഫീസ് സമയം അവസാനിക്കുന്നതു വരെ അപേക്ഷകളില്‍ വിസകൾ അനുവദിക്കും. ഈ വിസ ലഭിക്കുന്നവര‍ക്ക് ശവ്വാൽ 29 വരെ സൗദിയിലേക്ക് പ്രവേശനം നൽകും. ഹജ്ജ് സേവനങ്ങളിലേക്കും പ്രവര്‍ത്തത്തിലേക്കുമാണ് ഇനി രാജ്യത്തെ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ശ്രദ്ധ.