LiveTV

Live

Gulf

രൂപയുടെ മൂല്യം ഇടിഞ്ഞു, ഗൾഫ്​ കറൻസികൾക്ക്​ മെച്ചം; പണമിടപാട്​ സ്​ഥാപനങ്ങളിൽ തിരക്ക്​

ഒ​രു ദിർഹത്തിന്​ 18 രൂപ 74 ഫിൽസ്​ എന്നതാണ്​ പുതിയ നിരക്ക്​. മ​റ്റു ഗ​ൾ​ഫ്​ ക​റ​ൻ​സി​ക​ളു​ടെ വി​നി​മ​യ നി​ര​ക്കി​ലും ഈ വർധന പ്രകടമാണ്

രൂപയുടെ മൂല്യം ഇടിഞ്ഞു, ഗൾഫ്​ കറൻസികൾക്ക്​ മെച്ചം; പണമിടപാട്​ സ്​ഥാപനങ്ങളിൽ തിരക്ക്​

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തിലെ ഇടിവ് തുടരുന്നു. ഇതോടെ ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയ നിരക്കും ഗണ്യമായി ഉയര്‍ന്നു. ഈ പ്രവണത കുറച്ചു കാലം കൂടി തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.

ഒരു ദിര്‍ഹത്തിന് 18 രൂപ 74 ഫില്‍സ് എന്നതാണ് പുതിയ നിരക്ക്. മറ്റു ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കിലും ഈ വര്‍ധന പ്രകടമാണ്. ഒന്നര വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ക്രൂഡോയിലിന്റെ ഉയര്‍ന്ന വിലയാണ് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് പ്രധാന കാരണം. ക്രൂഡോയില്‍ വില വര്‍ധന ഇന്ത്യന്‍ സമ്പദ്ഘടനയെ കാര്യമായി തന്നെബാധിക്കും. ഡോളറിന് ലഭിച്ച മേല്‍ക്കൈ ഇന്ത്യക്ക് കടുത്ത വെല്ലുവിളി തന്നെയാണെന്ന് സാമ്പത്തിക വിദഗ്ധരും വ്യക്തമാക്കുന്നു.

യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങളില്‍നിന്നും ചൈനയില്‍നിന്നുമുള്ള ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളും വിപണിയെ പ്രതികൂലമായി ബാധിച്ച ഘടകമാണ്. 2016 നവംബറില്‍ രൂപയുടെ വിനിമയ നിരക്ക് ഡോളറിന് 68.87 എന്ന നിലവാരത്തിലേക്ക് ഇടിഞ്ഞിരുന്നു. ഏതാണ്ട് അതേ അവസ്ഥയിലേക്കാണ് നിലവിലെ സാഹചര്യവും നീങ്ങുന്നത്.

വിനിമയ നിരക്കിലെ വര്‍ധന പ്രവാസികളില്‍ ആഹ്ലാദം പടര്‍ത്തിയിട്ടുണ്ട്. മാസാവസാനം ആയതോടെ വിനിമയ എക്‌സ്‌ചേഞ്ചുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നതും.