LiveTV

Live

Gulf

സൌദിയില്‍ ഇത്തവണ ചൂട് 49 ഡിഗ്രി വരെയെത്തും

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഹജ്ജും ഇത്തവണ കനത്ത ചൂടിലാകും

സൌദിയില്‍ ഇത്തവണ ചൂട്  49 ഡിഗ്രി വരെയെത്തും

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം പ്രകടമായി. 49 ഡിഗ്രി വരെയെത്തും ഇത്തവണ ചൂട്. പുറം ജോലിക്കാര്‍ക്കുള്ള നിയന്ത്രണം ലംഘിച്ചതിന് അന്‍പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഹജ്ജും ഇത്തവണ കനത്ത ചൂടിലാകും.

വരണ്ട കാലാവസ്ഥ ശക്തമാവുകയാണ് സൌദിയുടെ പ്രധാന ഭാഗങ്ങളില്‍. നാല്‍പത് ഡിഗ്രിക്ക് മേലെയാണ് ശരാശരി ചൂട്. ഇത് 49 ഡിഗ്രി വരെയെത്തും. സൂര്യന് താഴെ ജോലി ചെയ്യുന്നവര്‍ക്ക് നിയന്ത്രണം പ്രാബല്യത്തിലാണ്. 12 മുതല്‍ 3 മണി വരെയാണ് ഉച്ച ജോലിയില്‍ നിയന്ത്രണം. സെപ്തംബര്‍ 15 വരെ ഈ നിയന്ത്രണം തുടരും. ഇത് ലംഘിച്ച സംഭവങ്ങളില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വരുന്ന 20 ദിവസങ്ങളില്‍ കനത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. കനത്ത ചൂടിന് മുന്നോടിയായി ചില ഭാഗങ്ങളില്‍ മഴയും പെയ്തു. കൊടും ചൂടില്‍ ഉച്ചക്കുള്ള ദീര്‍ഘ ദൂര യാത്രകള്‍ കുറയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്.