LiveTV

Live

Gulf

മെകനു കാരണം സലാലയിലെ വെള്ളച്ചാട്ടങ്ങള്‍ നേരത്തെയെത്തി

താഖക്ക് സമീപമുള്ള വാദി ദർബാത്ത് എന്ന മനോഹര താഴ്‍വര നിറഞ്ഞ് കവിഞ്ഞ് രൂപമെടുത്ത വെള്ളച്ചാട്ടം കാണാൽ പെരുന്നാൾ അവധിക്ക് സ്വദേശികളും പ്രവാസികളുമായ നിരവധിയാളുകളാണ് എത്തിയത്.

മെകനു കാരണം സലാലയിലെ വെള്ളച്ചാട്ടങ്ങള്‍ നേരത്തെയെത്തി

മെകനു ചുഴലിക്കാറ്റിൽ ലഭിച്ച മഴയിൽ സലാലയിലെ ജലാശയങ്ങൾ നിറഞ്ഞൊഴുകുന്നു. ഖരീഫ് സീസണ് മുമ്പേ ഇവിടങ്ങൾ ജല സമൃദ്ധമായി. വാദി ദർബാത്തിലെ വെള്ളച്ചാട്ടം ആസ്വദിക്കാൻ നിരവധി പേരാണ് പെരുന്നാൾ അവധിയിൽ ഒഴുകിയെത്തിയത്.

കഴിഞ്ഞ മെയ് 25 ന് സലാലയിലും പരിസരങ്ങളിലും വീശിയടിച്ച ചുഴലിക്കാറ്റ് നാശം ഉണ്ടാക്കിയെങ്കിലും ഇവിടങ്ങളിലെ ജലാശയങ്ങളെയും ചെറു അരുവികളെയും ജല സമൃദ്ധമാക്കാൻ കാറ്റിനായി. താഖക്ക് സമീപമുള്ള വാദി ദർബാത്ത് എന്ന മനോഹര താഴ്‍വര നിറഞ്ഞ് കവിഞ്ഞ് രൂപമെടുത്ത വെള്ളച്ചാട്ടം കാണാൽ പെരുന്നാൾ അവധിക്ക് സ്വദേശികളും പ്രവാസികളുമായ നിരവധിയാളുകളാണ് എത്തിയത്.

വെള്ളചാട്ടത്തിന്റെ പല ഭാഗത്തും അപകടകരമായ ഗർത്തങ്ങൾ ഒളിഞ്ഞുകിടക്കുന്നതിനാൽ കുളിക്കുവാനും സെൽഫിയെടുക്കുവാനും മറ്റുമായി വെള്ളകെട്ടുകളിലേക്കിറങ്ങുന്നത് അപകടകരമാണ്.

ഇവിടുത്തെ മഴക്കാല സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ലഭിച്ച മഴ താഴ്വവാരത്തെ നേരത്തെ തന്നെ കൂടുതൽ പച്ചയണിയിക്കാനാണ് സാധ്യത