LiveTV

Live

Gulf

പുതുക്കാന്‍ വൈകിയ വാഹനങ്ങള്‍ക്ക് പിഴ കൂടാതെ രജിസ്ട്രേഷന് സൌകര്യമൊരുക്കി ഷാര്‍ജ

ജൂലൈ അഞ്ച് മുതല്‍ നവംബര്‍ ആറ് വരെയാണ് ഈ ആനുകൂല്യം

പുതുക്കാന്‍ വൈകിയ വാഹനങ്ങള്‍ക്ക് പിഴ കൂടാതെ രജിസ്ട്രേഷന് സൌകര്യമൊരുക്കി ഷാര്‍ജ

ഷാർജയിൽ രജിസ്ട്രേഷൻ പുതുക്കാൻ വൈകിയ വാഹന ഉടമകൾക്ക്
ആശ്വാസവുമായി അധികൃതർ. പിഴ കൂടാതെ വാഹന രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

കാലാവധി പിന്നിട്ടാലും ഫൈൻ കൂടാതെ വാഹനം റജിസ്ട്രേഷന്‍ ചെയ്യാനുള്ള സൗകര്യം ഷാര്‍ജ ലൈസന്‍സിങ് ആന്‍ഡ് റജിസ്ട്രേഷന്‍ വിഭാഗമാണ്ഒ രുക്കിയിരിക്കുന്നത്. ജൂലൈ അഞ്ച് മുതല്‍ നവംബര്‍ ആറ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. തസ്ജീല്‍ വില്ലേജില്‍ നേരിട്ടെത്തി വേണം പുതുക്കല്‍ നടപടികള്‍ സ്വീകരിക്കാന്‍. നേരില്‍ വരാന്‍ സാധിക്കാത്തവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും പുതുക്കല്‍ നടത്താവുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു.

തങ്ങളുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നിയമവിരുദ്ധമായ ഡ്രൈവിംഗ് നടത്തുന്നത് ഒഴിവാക്കുവാനും യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് വഴി ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും രാജ്യം മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങള്‍ നേടുന്നതിനും ഷാര്‍ജ പോലീസ് ഇത് വഴി ലക്ഷ്യമിടുന്നു.

ആനുകൂല്യത്തിന് പുറമെ, ഈ കാലയളവില്‍ വാഹന റജിസ്ട്രേഷന്‍ നടത്തുന്നവരെ വിലപിടിപ്പുള്ള സമ്മാനങ്ങളും കാത്തിരിപ്പുണ്ട്. തന്നിരിക്കുന്ന സൗജന്യ സമയ പരിധിയില്‍ തന്നെ വാഹനങ്ങള്‍ റജിസ്ട്രേഷന്‍ നടത്തി നിയമലംഘനങ്ങള്‍ ഒഴിവാക്കണമെന്ന് ഷാര്‍ജ പൊലീസ് നിര്‍ദേശിച്ചു.