LiveTV

Live

Gulf

കക്കാടംപൊയില്‍ പാര്‍ക്കിന്റെ പരിസരത്ത് ഉരുള്‍പൊട്ടിയിട്ടില്ലെന്ന് പി വി അന്‍വര്‍ 

കൂടുതല്‍ മഴപെയ്താലുണ്ടാകുന്ന മണ്ണൊലിപ്പ് മാത്രമാണുണ്ടായത്; പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും എംഎല്‍എ

കക്കാടംപൊയില്‍ പാര്‍ക്കിന്റെ പരിസരത്ത് ഉരുള്‍പൊട്ടിയിട്ടില്ലെന്ന് പി വി അന്‍വര്‍ 

കക്കാടം പൊയില്‍ വാട്ടര്‍ തീം പാര്‍ക്കിന്റെ പരിസരത്ത് ഉരുള്‍പൊട്ടലുമുണ്ടായിട്ടില്ലെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. കൂടുതല്‍ മഴപെയ്താലുണ്ടാകുന്ന മണ്ണൊലിപ്പ് മാത്രമാണുണ്ടായത്. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും എംഎല്‍എ ജിദ്ദയില്‍ മീഡിയവണിനോട് പറഞ്ഞു.

കക്കാടംപൊയില്‍ പി.വി.ആര്‍ വാട്ടര്‍ തീം പാര്‍ക്കിന് 25 കിമീ അകലെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്നാണ് പാര്‍ക്ക് ഉടമസ്ഥന്‍ കൂടിയായ എംഎല്‍എയുടെ വാദം. പാര്‍ക്കിന് പരിസരത്തുണ്ടായത് ഉരുള്‍പൊട്ടലല്ലെന്നും മണ്ണിടിച്ചിലാണെന്നും ഇത് സാധാരണമാണെന്നും എംഎല്‍എ വാദിക്കുന്നു.

പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള ഒരറിയിപ്പും അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. നിപയുടെ സാഹചര്യത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിയ പാര്‍ക്ക് ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. ജിദ്ദയില്‍ ഹൃസ്വ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു എംഎല്‍എ..