LiveTV

Live

Gulf

മൂല്യവര്‍ധിത നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകരുതെന്ന് യുഎഇ

ജൂൺ 28നകം റിട്ടേൺ സമർപ്പിക്കാനാണ്​ ഫെഡറൽ നികുതി അതോറിറ്റി നിർദേശം.

മൂല്യവര്‍ധിത നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകരുതെന്ന് യുഎഇ

യുഎഇയില്‍ മൂല്യവർധിത നികുതിയുമായി ബന്ധപ്പെട്ട റിട്ടേൺ സമർപ്പിക്കാൻ വൈകരുതെന്ന്​ നിര്‍ദേശം. ജൂൺ 28നകം റിട്ടേൺ സമർപ്പിക്കാനാണ്​ ഫെഡറൽ നികുതി അതോറിറ്റി നിർദേശം. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അധികൃതര്‍ അറിയിച്ചു.

മെയ്​ 31ന്​ നികുതി കാലയളവ്​ പൂർത്തിയായ, മൂല്യവർധിത നികുതി രജിസ്ട്രേഷൻ നടത്തിയ ബിസിനസുകാർ ജൂൺ 28ന്​ മുമ്പ്​ റിട്ടേൺ സമർപ്പിക്കുകയും നികുതി അടക്കുകയും ചെയ്യണം. ​ഫെഡറൽ നികുതി അതോറിറ്റിയാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. വാറ്റ്​ നിയമ പ്രകാരം ഓരോ മാസവും 28ാം തീയതിയോടെ നികുതി റിട്ടേണുകൾ എഫ്‍ടിഎക്ക്​ സമർപ്പിക്കണമെന്നാണ്​ ചട്ടം.

റിട്ടേൺ സമർപ്പണവും നികുതി അടക്കലും നിയമപരമായ ബാധ്യതയാണെന്ന്​ എഫ്‍ടിഎ ഡയറക്‍ടർ ജനറൽ ഖാലിദ്​ അലി ആൽ ബുസ്താനി പറഞ്ഞു. നികുതി കാലയളവ്​, റിട്ടേൺ സമർപ്പിക്കാനും നികുതി അടക്കാനുമുള്ള അവസാന തീയതി എന്നിവ ബിസിനസുകാർ പരിശോധിക്കണം. ഇലക്ട്രോണിക്‍സ്​ സംവിധാനം മുഖേന കൃത്യമായ നികുതി അടക്കാൻ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന്​ അധികൃതർ നിർദേശിച്ചു.