LiveTV

Live

Gulf

പുതുഗായകര്‍ക്കായി ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മല്‍സരം

പുതുഗായകര്‍ക്കായി ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മല്‍സരം
Summary
മീഡിയവണ്‍ ഷാര്‍ജയില്‍ സംഘടിപ്പിക്കുന്ന 'പതിനാലാംരാവ്' പെരുന്നാള്‍ മേളത്തിന്റെ ഭാഗമായി പുതുഗായകര്‍ക്കായി ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മല്‍സരം സംഘടിപ്പിക്കുന്നു.

മീഡിയവണ്‍ ഷാര്‍ജയില്‍ സംഘടിപ്പിക്കുന്ന 'പതിനാലാംരാവ്' പെരുന്നാള്‍ മേളത്തിന്റെ ഭാഗമായി പുതുഗായകര്‍ക്കായി ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മല്‍സരം സംഘടിപ്പിക്കുന്നു. മല്‍സരത്തില്‍ ജേതാക്കളാകുന്നവര്‍ക്ക് വേദിയില്‍ പ്രമുഖ ഗായകര്‍ക്കൊപ്പം പാടാന്‍ അവസരം നല്‍കും.

മീഡിയവണ്‍ ഷാര്‍ജയില്‍ ഒരുക്കുന്ന പതിനാലാം രാവ് പെരുന്നാള്‍ മേളത്തിന് മുന്നോടിയായി യു എ ഇയിലെ പുതുഗായകര്‍ക്കായാണ് ഓണ്‍ലൈന്‍ മാപ്പിളപാട്ട് മല്‍സരം സംഘടിപ്പിക്കുന്നത്. ശ്രുതി മധുരമായി മാപ്പിളപ്പാട്ടുകള്‍ പാടുന്നവര്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. ഇതിനായി അകമ്പടിയില്ലാതെ പാടുന്ന ഒരു ഗാനത്തിന്റെ വീഡിയോ 0569080816 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ പാട്ടുകള്‍ മീഡിയവണ്‍ ഗള്‍ഫിലെ ഫേസ്ബുക്ക് പേജില്‍ അപ്‍ലോഡ് ചെയ്യും. വിധികര്‍ത്താകളും ഓണ്‍ലൈന്‍ ആസ്വാദകരും മികച്ചതെന്ന് വിലയിരുത്തുന്ന ഗായകരെ ജേതാക്കളായി പ്രഖ്യാപിക്കും. ഈമാസം 19 വരെയാണ് ഗാനാലാപനത്തിന്റെ വീഡിയോ അയക്കാനുള്ള സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0569080816 എന്ന നന്പറില്‍ വിളിക്കാം.