LiveTV

Live

Gulf

ഖത്തര്‍ പ്രവാസികള്‍ക്ക് വേറിട്ട ദൃശ്യവിരുന്നൊരുക്കി മീഡിയാവണിന്റെ പെരുന്നാള്‍ സമ്മാനം

Summary

ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ നിറഞ്ഞ സദസിനുമുമ്പില്‍ 3 മണിക്കൂര്‍ സമയം ഇശലുകള്‍ പെയ്തിറങ്ങുകയായിരുന്നു.

ഖത്തര്‍ പ്രവാസികള്‍ക്കുള്ള മീഡിയാവണിന്റെ പെരുന്നാള്‍ സമ്മാനം പതിനാലാംരാവ് ഷോ ആസ്വാദകര്‍ക്ക് സമ്മാനിച്ചത് വേറിട്ട ദൃശ്യവിരുന്നാണ്. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ നിറഞ്ഞ സദസിനുമുമ്പില്‍ 3 മണിക്കൂര്‍ സമയം ഇശലുകള്‍ പെയ്തിറങ്ങുകയായിരുന്നു.

വയലിനില്‍ മാസ്മരിക തീര്‍ത്ത ബാലഭാസ്‌കറിനൊപ്പം പതിനാലാം രാവിന്റെ തന്നെ ഗായകരായ തീര്‍ത്ഥയും ശംഷാദും ചേര്‍ന്നവതരിപ്പിച്ച ഒരുപിടി ഇശലുകളോടെയാണ് ഷോ ആരംഭിച്ചത്. പിന്നീടങ്ങോട്ട് കെസ്സുപാട്ടും പടപ്പാട്ടും കത്തുപാട്ടും തുടങ്ങി മാപ്പിളപ്പാട്ടിന്റെ ഗതകാല ചരിത്രത്തിലേക്ക് നയിച്ച ഒട്ടേറെ പാട്ടുകളുമായി കെ ജി മാര്‍ക്കോസും വിളയില്‍ ഫസീലയും അരങ്ങിലെത്തി. എത്രകേട്ടാലും മതിവരാത്ത പാട്ടുകളുമായെത്തിയ രഹ്നയും അഫ്‌സലും ഖത്തറിലെ ആസ്വാദകരുടെ മനം കവര്‍ന്നു.

http://www.dailymotion.com/video/x6m55tj

മാപ്പിളശീലുകളുടെ ഒളിമങ്ങാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച പഴയകാല പാട്ടുകള്‍ക്കൊപ്പം തന്നെ ഈ ഗാന ശാഖയുടെ കഥപറഞ്ഞത് സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരാണ്.

പഴയകാല നാടകഗാനങ്ങള്‍ ചലച്ചിത്രഇശലുകള്‍ തുടങ്ങി മാപ്പിളരാമായണം വരെ ഈ ഗാനശാഖയിലെ ഓരോ ഇതളുകളിലൂടെയുമുള്ള സംഗീതയാത്രയായിരുന്നു വ്യത്യസ്തമായ ഈ ഷോ. ഇനിയും കാര്യമായി ക്രോഡീകരിക്കപ്പെടാത്ത മാപ്പിളപ്പാട്ടിന്റെ ചരിത്രം പറഞ്ഞും ഇശലിന്റെ എല്ലാ അടരുകളും പരിചയപ്പെടുത്തിയും ഷോ അവസാനിക്കുമ്പോള്‍ കാണികള്‍ ഇളകിമറിയുകയായിരുന്നു..

മാപ്പിളപ്പാട്ടിന്റെ ചരിത്രം പറഞ്ഞ ഷോ പാട്ടുകളുടെ ആസ്വാദനത്തിനപ്പുറം പാട്ടുവഴികളിലൂടെ സഞ്ചാരമെന്ന നിലക്കാണ് ഖത്തറില്‍ നടന്ന മീഡിയാവണ്‍ പതിനാലാം രാവ് ഷോ ആസ്വാദകര്‍ ഏറെറെടുത്തത്. ക്യു എന്‍ സി സി യില്‍ നടന്ന പരിപാടിയില്‍ ബാലഭാസ്‌കറിന്റെ വയലിന്‍ പ്രകടനവും ഖത്തരി ഗായകന്‍ അലി അബ്ദുസ്സത്താറിന്റെയും സാന്നിദ്ധ്യവും ശ്രദ്ധേയമായി .ഖത്തര്‍ സാംസ്‌കാരിക കായിക മന്ത്രാലയത്തിലെ പ്രസാധന വിഭാഗം തലവന്‍ ഹമദ് സകീബയാണ് പരിപാടി ഉദ്ഘാടനം ചെയതത്.

ഹിറ്റുപാട്ടുകളുടെ ഒരു പാട്ടുമേളയായല്ല മീഡിയാവണിന്റെ ഏബ്ള്‍ പതിനാലാം രാവ് ഷോ പര്യവസാനിച്ചത്. മറിച്ച് പലതരം ആസ്വാദകരെ പരിഗണിച്ച മാപ്പിളപ്പാട്ടിന്റെ സമഗ്രചരിത്രത്തിലേക്കാണത് ആസ്വാദകരെ നയിച്ചത്

ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ നിറഞ്ഞ സദസ്സിനുമുമ്പാകെ ഖത്തര്‍ സാംസ്കാരിക കായിക മന്ത്രാലയത്തിലെ പ്രസാധന വിഭാഗം തലവന്‍ ഹമദ് സകീബ് പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തരി ഗായകന്‍ അലി അബ്ദുസ്സത്താര്‍ നിറഞ്ഞ സദസ്സിനു മുമ്പില്‍ മനസ്സറിഞ്ഞുതന്നെ പാടി . മീഡിയാവണ്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ സിദ്ധീഖ് പുറായില്‍ , ഡെപ്യൂട്ടി സി ഇ ഒ എം സാജിദ് , മാര്‍ക്കറ്റിംഗ് സി ജി എം സി മാത്യൂ , ഷബീര്‍ ബക്കര്‍ ,മുര്‍ഷിദ് കീരന്‍ തൊടി . കെ മുഹമ്മദ് ഈസ കെ സാജിദ് കബീര്‍ പുള്ളിക്കല്‍ തുടങ്ങിയവരും ഖത്തരി പ്രമുഖരായ ഫഹദ് ്ല്‍ ഹാജിരി , സഹീദ് റാഷിദ് സുബൈ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.